അമേരിക്കയിലെ മലയാളികൾക്കായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂ യോർക്ക് ചാപ്റ്റർ ഒരു പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ ഉറ്റു നോക്കുന്ന കേരള അസംബ്ലി തിരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകൾ മാത്രം ബാക്കി ഇരിക്കെ, രാഷ്ട്രീയ പാര്‍ട്ടികളും, അവരുടെ സ്ഥാനാർഥികളും ഓരോ വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. അമേരിക്കയിലെ മലയാളികളും ഈ തിരഞ്ഞെടുപ്പിനെ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത് . ആര് അധികാരത്തിൽ വരും എന്ന ചർച്ചകൾ സജീവമാണ്. ഈ പശ്ചാത്തലത്തിൽ ആണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂ യോർക്ക് ചാപ്റ്റർ "Predict & Win" എന്ന പ്രവചന മത്സരം നടത്തുന്നത്. മികച്ച സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുവെന്ന്, ചാപ്റ്റർ പ്രസിഡന്റ് ഡോക്ടര കൃഷ്ണ കിഷോർ, സെക്രട്ടറി സണ്ണി പൗലോസ് എന്നവർ അറിയിച്ചു. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം: 1. യു ഡി എഫിന് എത്ര സീറ്റ് ലഭിക്കും? 2. എൽ ഡി എഫിന് എത്ര സീറ്റ് ലഭിക്കും? 3. ബി ജെ പി ക്ക് എത്ര സീറ്റ് ലഭിക്കും? നിങ്ങളുടെ പ്രവചനങ്ങൾ ഉടൻ keralaelections@yahoo.comഎന്ന ഇ-മെയിലിൽ അറിയിക്കുക. നിങ്ങളുടെ മുഴുവൻ പേരും, ഫോൺ നമ്പറും, അമേരിക്കയിലെ വിലാസവും ഉണ്ടായിരിക്കണം. അവസാന തീയതി: മെയ് 7, 2016 സ്റ്റാറ്റെൻ ഐലന്‍ഡ് മലയാളി സമൂഹത്തിലെ പ്രമുഖനായ റോഷിൻ മാമ്മനാണ് മത്സരത്തിന്റെ ഫ്ലൈർ രൂപകൽപന ചെയ്തത്
Comments