ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബയനിയല്‍ കോണ്‍ഫ്രന്‍സും റീജിയന് ഭാരവാഹികളുടെ തിരഞ്ഞെടും ജൂണ്‍ 25 ന് ശനിയാഴ്ച ഫിലഡല്‍ഫിയ സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ് ജോണ്‍ ഷെറി, സെക്രട്ടറി കുര്യന് സഖറിയ എന്നിവര്‍ അറിയിച്ചു. ഡബ്ല്യു.എം.സി ഫിലാഡല്‍ഫിയ പ്രോവിന്‍സ് ആഥിതേയത്വ വഹിക്കും. ഏപ്രില്‍ പത്തിന് റീജിയന് വൈസ് ചെയര്മാന് ജോര്‍ജ് പനയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ എക്സ്യുക്യൂട്ടീവ് കൗണ്‍സില്‍ യോഗമാണ് ഇലക്ഷന് കമ്മീഷണര്‍ ജോണ്‍ തോമസിന്റെ തീയതി നിശ്ചയിച്ചുകെുളള്ള തീരുമാനത്തെ സ്വാഗതം ചെയ്തത്. കോണ്‍ഫ്രന്‍സ് കമ്മറ്റിയുടെ കണ്‍വീനറായി സാബു ജോസഫ് സി.പി.എ തിരഞ്ഞെടുക്കപ്പെട്ടു. സജി സെബാസ്റ്റ്യന്‍ സ്പോണ്‍സര്‍ഷിപ്പ് സബ് കമ്മറ്റിയുടെ കണ്‍വീനറാകും. ബയനിയല്‍ ഇലക്ഷന് കമ്മീഷണറും എക്സ്യൂക്യൂട്ടിവ് കൗണ്‍സിലും അംഗീകരിച്ച 11 പ്രോവിന്സുകള് കോണ്ഫ്രന്സില് പങ്കെടുക്കും. കോണ്‍ഫ്രന്‍സ് വന്‍ വിജയമാക്കിതീര്‍ക്കാന്‍ വിവിധ സബ് കമ്മറ്റികള്‍ക്ക് രൂപം കൊടുക്കുവാന്‍ തീരുമാനിച്ചു. അമേരിക്ക റീജിയന് മുന്‍ വൈസ് പ്രസിഡന്റ് പി.സി മാത്യൂ, ന്യൂജേഴ്സി പ്രോവിന്‍സ് പ്രസിഡന്റ് തങ്കമണി അരവിന്ദ്, റീജിയന് ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, രുഗ്മണി പത്മകുമാര്‍, ന്യുയോര്‍ക്ക് അപ്സ്റ്റേറ്റ് പ്രോവിന്‍സ് പ്രസിഡന്റ് ഷോളി കുമ്പിളുവേലില്‍, ചാക്കോ കോയിക്കലേത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്ര്യുത്വം വഹിക്കും. എല്ലാ പ്രോവിന്‍സുകളുടെയും പ്രസിഡന്റുമാര്‍ കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും. പരവൂര്‍ ദുരന്ത സംഭവത്തിലുളള്ള ഡബ്ലു.എം.സി യുടെ അനുശോചന പ്രമേയം പ്രസിഡന്റ് ജോണ്‍ ഷെറി അവത രിപ്പിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ഡോ. ശ്രീധര്‍ കാവില്‍, ഡോ. ജോര്‍ജ് ജേക്കബ്, ആന്‍ഡ്രൂ പാപ്പച്ചന് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ഫിലിപ്പ് മാരേട്ട് യോഗത്തില്‍ മോഡറേറ്ററായിരുന്നു. സെക്രട്ടറി കുര്യന് സഖറിയ നന്ദി പ്രകാശിപ്പിച്ചു.
Comments