അപ്പെക്സ്, നോര്‍ത്ത് കരോലിന: ലൂര്‍ദ് മാതാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വേദപഠനത്തിനായുള്ള കെട്ടിട നിര്‍മ്മാണത്തിന്റെ ഫണ്ട് ധനശേഖരണാര്‍ത്ഥം ചലച്ചിത്ര- ടെലിവിഷന്‍ രംഗത്തെ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗീത നൃത്ത- ഹാസ്യവിരുന്ന് Y Fi മെഗാ സ്റ്റേജ് ഷോ അരങ്ങേറുന്നു. ഈ ദൃശ്യവിസ്മയത്തിന് വേദിയൊരുങ്ങുന്നത് മെയ് മാസം പതിനഞ്ചാം തീയതി വൈകുന്നേരം 5 മണിക്ക് ഈസ്റ്റ് ചാപ്പല്‍ ഹില്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ്. നോര്‍ത്ത് കരോലിനയിലെ മലയാളികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഈ മെഗാഷോയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മാര്‍ച്ച് 26-നു ഞായറാഴ്ച പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കി ഇടവക വികാരി ഫാ. ജോബി ജോസഫ് ചേലക്കുന്നേല്‍ എം.സി.ബി.എസ്, ഷോയുടെ മെഗാ സ്പോണ്‍സറായ റിയല്‍ ട്രയാംഗിള്‍ പ്രോപ്പര്‍ട്ടീസിന്റെ സാരഥിയായ ജോ മാത്യൂസിനു നല്‍കിക്കൊണ്ട് നിര്‍വഹിക്കുകയുണ്ടായി. പുതിയ വേദപഠന കെട്ടിടത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി 'വൈ ഫൈ' മെഗാഷോ തന്നെ തെരഞ്ഞെടുത്തത് വളരെ ഉചിതമായ തീരുമാനമാണെന്ന് ഇടവക വികാരി പറയുകയുണ്ടായി. ഈ മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ ഭാഗഭാക്കുകളാകുക എന്നത് വളരെ അനുഗഹീതമായ കാര്യമാണെന്നും, അതുകൊണ്ടുതന്നെ എല്ലാവരും ഉദാരമായി സഹകരിക്കണമെന്നും വികാരി അഭ്യര്‍ത്ഥിച്ചു. ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഫാ. ജോബി ചേലക്കുന്നേല്‍ (919 439 0305), ബിനോയി പറത്തട്ടാല് (919 455 3439), ബിജു പാറയില്‍ (919 450 7920). ബാബു കുറ്റിയാത്ത് അറിയിച്ചതാണിത്.
Comments