ഹൂസ്റ്റണ്‍: മല്ലപ്പള്ളി റവ.ജോര്‍ജ്ജ് മാത്തന് മിഷന് ആശുപത്രിയും, സര്‍ജിക്കല്‍ ഇന്റര്‍നാഷ്ണലും സംയുക്തമായി ഒരു വിദഗ്ദ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു. ഏപ്രില്‍ 16 മുതല്‍ 22 വരെ മല്ലപ്പള്ളിയില്‍ വച്ച് നടത്തുന്ന ക്യാമ്പില്‍, മുച്ചുണ്ട്, ഉള്‍നാക്ക്, തിമിരം, തീപ്പൊള്ളലിന്റെ പാടുകള്‍ തുടങ്ങിയവയെല്ലാം വിദഗ്ദ സൗജന്യ ശസ്ത്രക്രിയ നടത്തുന്നതിന് മല്ലപ്പള്ളി സംഗമം ധനസംഗമം നല്കി. ഏപ്രില്‍ 9ന് ശനിയാഴ്ച സ്റ്റാഫോഡില്‍ കൂടിയ യോഗത്തില്‍ വച്ച് മല്ലപ്പള്ളി സംഗമം പ്രസിഡന്റ് ചാക്കോ നൈനാന് സര്‍ജിക്കല്‍ ഇന്റര്‍നാഷണലിനുവേണ്ടി ജോണ്സണ് വര്‍ഗീസ് ഏറ്റു വാങ്ങി. പ്രസ്തുത യോഗത്തില്‍ ബെന്നി ഉമ്മന്‍, ഷൈനി ഉമ്മന്‍, ക്രിസ്റ്റി, ആശിഷ് പ്ലാവിക്കല് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments