കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ്) യുടെ പയനിയര്‍ അവാര്‍ഡ് ആന്‍ഡ് ഫാമിലി നൈറ്റ് ആഘോഷങ്ങള്‍ മെയ് 7 ന് ക്രമീകരിച്ചിരിക്കുന്നു. വര്‍ഷം തോറും അത്യുജ്വലമായി കാന്‍ജ് സംഘടിപ്പിക്കുന്ന ഫാമിലി നൈറ്റ് ഈ വര്‍ഷവും പുതുമയാര്‍ന്ന കലാവിരുന്നുമായി സംഘാടകര്‍ അണിനിരത്തുന്നു. മലയാളി സമൂഹത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും തനതായ സംഭാവനകള്‍ നല്കി വ്യക്തി മുദ്ര സ്ഥാപിച്ച വിശിഷ്ട വ്യക്തികളെ കാന്‍ജ് പയനിയര്‍ അവാര്‍ഡ് നല്കി ആദരിക്കുന്ന ചടങ്ങും കാന്‍ജ് ഫാമിലി നൈറ്റ്നോടൊപ്പം നടത്തപ്പെടും. ന്യൂജേഴ്സി റോസ് ലാന്‍ഡ് ഗ്രീക്ക് ഓര്‍ത്തഡോക്ക്സ് ചര്‍ച്ച് (80 Laurel Avenue, Roseland, NJ 070688)ഹാളില്‍ 2016 മെയ് 7 ശനിയാഴ്ച്ച വൈകിട്ട് 4 മുതല്‍ 9 വരെയാണ് പയനിയര്‍ അവാര്‍ഡ് ആന്‍ഡ് ഫാമിലി നൈറ്റ് ആഘോഷങ്ങള്‍ അരങ്ങേറുന്നത് പരിപാടിയുടെ കണ്‍വീനര്‍ ആയി ഷീല ശ്രീകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജെയിംസ് ജോര്‍ജ്,മാലിനി നായര്‍,ആനി ജോര്‍ജ് എന്നിവരാണ് കോ കണ്‍വീനര്‍മാര്‍ .
Comments