സാന്‍ഫ്രാന്‍സിസ്കോ:ഫോമ വെസ്റ്റേണ്‍ റീജിയന് കണ്വന്ഷന് കിക്കോഫ് മീറ്റിംഗ്ഏപ്രില് 23-ാം തീയതി ശനിയാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് "മങ്ക' യുടെനേതൃത്വത്തില്‍ സാന്‍ ഹൊസെയില്‍ വെച്ച് നടത്തപ്പെടുന്നതാണ്. 2016 ജൂലെ ഏഴ് മുതല്‍ പത്ത് വരെ മായാമിയില്‍ വെച്ച് നടക്കാനിരിക്കുന്നഫോമയുടെ അഞ്ചാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ ഭാഗമായി നാടാകെനടന്നുകൊണ്ടിരിക്കുന്ന വിളംബരത്തിന്റെ ഭാഗമായാണ് വെസ്റ്റേണ്‍ റീജിയണ്ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഫോമയുടെ ചരിത്രപരമായ ചാരിറ്റി പദ്ധതിയായ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജിയനല്‍ കാന്‍സര്‍ സെന്ററിന്റെ കെട്ടിടനിര്‍മ്മാണ ഫണ്ടിലേക്കുള്ള ധനശേഖരണവും ഒപ്പം നടത്തപ്പെടുന്നതായിരിക്കും. ഫോമയിലെ റീജിയനുകളില്‍ ഏറ്റവും വലിയ റീജിയനായ ഈ റീജിയന്എന്നും ഫോമയുടെ വളര്‍ച്ചയില്‍ നേതൃത്വം കൊടുത്തിട്ടുണ്ട്. ഫോമയുടെ ദേശീയ നേതൃനിരയിലേക്ക് കഴിവുറ്റ നേതാക്കളെ സം‘ാവന ചെയ്യുന്ന റീജിയനെന്ന നിലയില്‍ വെസ്റ്റേണ്‍ റീജിയന് തലയെടുപ്പോടെ നില്ക്കുന്നു. മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്ണിയആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിയില്‍ ഫോമയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതായിരിക്കുമെന്ന് റീജിയനല്‍ വൈസ് പ്രസിഡന്റ് ടോജോ തോമസ് അറിയിച്ചു. സ്ഥാനമാനങ്ങള്‍ക്കായി തമ്മില്‍ തമ്മില്‍ മത്സരിക്കാതെ ഐക്യത്തിന്റെപ്രതീകമായി ഒറ്റകെട്ടായി നിലകൊള്ളുന്ന ഈ റീജിയണ്‍ എല്ലാവര്ക്കും ഒരു മാത്യകയാണ്. അനേകം സംസ്ഥാനങ്ങളിലായ് പടര്‍ന്നു പന്തലിച്ചുകിടക്കുന്നമലയാളി കൂട്ടായ്മ്മയുടെ ഒരു കുടുംബ സംഗമമായിരിക്കും ഈ റീജിയനല്‍ മീറ്റിംഗ്്് എന്ന്്് ഫോമാ നാഷണല്‍ കമ്മിറ്റിയംഗം പന്തളം ബിജൂതോമസ്് ആത്മവിശ്വാസത്തോടെ പറഞ്ഞു. ഇത്തവണത്തെ ഫോമയുടെ റീജിയനല്‍ കിക്കോഫ്്് മീറ്റിംഗ്്് ഗംഭീരവിജയമാക്കുവാന്വേണ്ടി "മങ്ക'യുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നതായി പ്രസിഡന്റ്് ബെന്‍സി അലക്സും, സെക്രട്ടറി സിജോ പാറപ്പള്ളിയും അറിച്ചു. ഫോമ ന്യൂസ് ടീം .
Comments