കലിഫോർണിയ ∙ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ (മങ്ക)യുടെ ആദ്യ പ്രസിഡന്റും അമേരിക്കൻ മലയാളി കമ്മ്യൂണിറ്റിയിൽ നാല് ദശാബ്ദകാലത്തോളം നിറഞ്ഞു നിന്ന കളത്തിൽ പാപ്പച്ചനും ഭാര്യ മേരിക്കുട്ടിയും ഇനി കൊച്ചിയിൽ.37 വർഷം നീണ്ട അമേരിക്കൻ പ്രവാസ ജീവിതം നിർത്തി കൊച്ചിയിലേക്ക് നിങ്ങുന്നത് ആരോഗ്യപരമായ കാരണങ്ങളാലാണെന് കളത്തിൽ പാപ്പച്ചൻ മങ്ക അസോസിയേഷൻ അംഗങ്ങൾക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.2000ത്തിൽ സിലിക്കോൺവാലിയിലെ സാൻഹൊസെയിൽ നടന്ന ഫൊക്കാന മാമാങ്കത്തിന് നേതൃത്വം വഹിച്ച് വിജയിപ്പിച്ചത് തുടങ്ങി നിരവധി കമ്മ്യൂണിറ്റി ചടങ്ങുകൾക്ക് കളത്തിൽ പാപ്പച്ചൻ വിജയകരമായ നേതൃത്വം നൽകിയിരുന്നു.
ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ 2010 ല്‍ നടന്ന ഫോമയുടെ പ്രഥമ അന്തരാഷ്ട്ര കണ്‍വന്‍ഷന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം.
REPORT : JAMES VARGHESE
Comments