ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ 'കപ്പിള്‍സ് മിനിസ്ട്രി' യുടെ ആഭിമുഖ്യത്തില്‍ വിവാഹിതരാകുവാന്‍ തയ്യാറെടുക്കുന്ന യുവതീ-യുവാക്കള്‍ക്കായി പ്രീ-മാരേജ് കോഴ്സ് നടത്തി. 'ഒസ്സിനിംഗി'ലുള്ള മരിയന്ഡെയില് റിട്രീറ്റ് സെന്ററില്‍, ഏപ്രില്‍ 1,2,3 തീയതികളില്‍ നടന്ന ക്ലാസ്സുകളില്‍, ചിക്കാഗോ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമായി 35 യുവതീ-യുവാക്കള്‍ പങ്കെടുത്തു. ചിക്കാഗോ രൂപതയിലെ ഫാമിലി അപ്പസ്റ്റലേറ്റ് നേരിട്ടാണ് പ്രീ-മാര്യേജ് കോഴ്സുകള്‍ നടത്തുന്നത്. നാട്ടില്‍ വച്ചോ വിദേശത്തു വച്ചോ വിവാഹിതരാകുവാന്‍ പോകുന്ന എല്ലാ കത്തോലിക്കാ യുവതീ യുവാക്കളും ഈ കോഴ്സ് നിര്‍ബ്ബന്ധമായും കൂടേണ്ടതാണ്. മൂന്നു ദിവസം നീണ്ടു നിന്ന ക്ലാസുകളില്‍, ചിക്കാഗോ രൂപതാ ഫാമിലി അപ്പസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ.പോള്‍ ചാലിശ്ശേരി, ബ്രോങ്ക്സ് ഫൊറോന ഇടവക വികാരി ഫാ.ജോസ് കണ്ടത്തിക്കുടി, ഫാ.റോയിസന്‍ മേനോലിക്കല്‍, റവ.ഡോ.ടോം വളയത്തില്‍, കാത്തി പട്ടേറ്റ്, ഷായി മോള് കുമ്പിളുവേലി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. അനില്‍-സിനിയ കണ്ടത്തില്‍, സിബിച്ചന്- ബീന മാമ്പിള്ളില്‍, ഷാജി റോസ് ചൂരപ്പുഴ, ജോട്ടി-ജ്യോതിനി പ്ലാത്തറ, ഡോ.ഫെലിക്സ്-ഡോ.ഹിമ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. വിനു വാതപ്പള്ളി, ജോസ് ഞാറകുന്നേല്‍, മിനി മുട്ടപ്പള്ളി, സണ്ണി മാത്യു ഇലവുങ്കല്‍, കൊച്ചുറാണി സണ്ണി, ജോര്‍ജ് കൊക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Comments