ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലിന്റെ സഹോദരിയും പൂവക്കും പനച്ചിക്കല്‍ പരേതരായ ജോണ്‍ മാത്യു-തങ്കമ്മ ദമ്പതികളുടെ മകളുമായ സിസ്റ്റര്‍ ഡോ.മാഗി മാത്യുവിന്റെ(44 വയസ്) ആകസ്മിക നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ഡോ.ജോസ് കാനാട്ട്(യുഎസ്എ) പിഎംഎഫ് ഗ്ലോബല്‍ വിമന്‍സ് കോര്‍ഡിനേറ്റര്‍ ലൈസി അലക്സ്(യുഎസ്.എ), ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ പി.പി.ചെറിയാന്(യുഎസ്എ) എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. മൈലകൊമ്പ് തിരുഹൃദയ മഠാംഗമായ പൈങ്കുളം എസ്.എച്ച്.ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍, സൈക്യാട്രിസ്റ്റ് എന്നീ നിലകളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിയ സിസ്റ്ററുടെ അകാലവിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും, കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പിഎംഎഫ് പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും, പി.എം.എഫ്. ഗ്ലോബല്‍ കമ്മറ്റി കുടുംബാംഗങ്ങള്‍ക്ക് അയച്ച അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
Comments