ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ലബ് സ്പോണ്സര് ചെയ്യുന്ന Y- FI 2016, C-W Post Longisland-ല്‍ വെച്ച് 2016 ജൂണ്‍ 11-ന് വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്നു. ആര്&ടി പ്രൊഡക്ഷന്‍സ് ആന്‍ഡ് ഹെബ്രോണ്‍ പ്രോപ്പര്‍ട്ടീസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്, ശ്വേതാ മേനോന്, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, വിഷ്ണുപ്രിയ തുടങ്ങിയവര്‍ അണിനിരക്കുന്ന അത്യന്തം ഉല്ലാസപരമായ ഒരു ഷോ കാണുവാന്‍ എല്ലാ സഹൃദയരായ കാഴ്ചക്കാരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. എന്‍.വൈ.എം.സിയുടെ സോക്കര്‍, വോളിബോള്‍, ബാസ്കറ്റ് ബോള്‍, ബാഡ്മിന്റന്‍ ടൂര്‍ണമെന്റുകള്‍ക്കുള്ള ധനശേഖരണാര്‍ത്ഥമാണ് ഷോ നടത്തുന്നത്. ടിക്കറ്റിന്റെ ഉദ്ഘാടനം സെക്രട്ടറി സാഖ് മത്തായി, ട്രഷറര്‍ വര്‍ഗീസ് ജോണിനു ടിക്കറ്റ് കൈമാറി നടത്തി.
Comments