സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: ഈവര്‍ഷത്തെ ഏറ്റവും മികച്ച സ്റ്റേജ് ഷോ ആയി പ്രേക്ഷകര്‍ തെരഞ്ഞെടുത്ത"പെരിയാര്‍ വൈശാഖസന്ധ്യ 2016' ഏപ്രില്‍ 24 ന് ഞായറാഴ്ച ന്യൂജേഴ്സിയിലെ മോണ്ട്ഗോമറിയില്‍ അരങ്ങേറുന്നു. വിവിധ സ്റ്റേറ്റുകളിലായി ഒമ്പതോളം സ്റ്റേജ്ഷോകള്‍ ഇതിനോടകം പിന്നിട്ടപ്പോള്‍ അവതരിപ്പിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാം "ഏറ്റവും നല്ല ഷോ" എന്ന പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവങ്ങിക്കൊണ്ടാണ് വൈശാഖസന്ധ്യ 2016 ടീം ന്യൂജേഴ്സിയില്‍ എത്തുന്നത്. ചലച്ചിത്രടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ സംഗീത നൃത്തഹാസ്യ കലാവിരുന്ന് പെരിയാര്‍ വൈശാഖസന്ധ്യ 2016, സോമര്‍സെറ്റ് സെന്റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് നടത്തപ്പെടുന്നത്. ഈ ദൃശ്യവിസ്മയത്തിന് വേദിയൊരുങ്ങുന്നത് ന്യൂജേഴ്സിയിലെ സ്കില്‍മാനിലുള്ള മോണ്ട്ഗോമറി ടൗണ്‍ഷിപ്പ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ്. ഏപ്രില്‍ 24ന് ഞായറാഴ്ച വൈകീട്ട് 5 മണിക്കാണ് ഷോ അരങ്ങേറുക. പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ചവെയ്ക്കുന്ന സെവന് സീസ് എന്റര്‍ടൈന്‍മെന്റാണ് വൈശാഖസന്ധ്യയുടെ അണിയറശില്പികള്. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ച ജനപ്രിയ യുവഗായകന്,ഏതൊരു മലയാളിയും ചുണ്ടില്‍ മൂളാന്‍ കൊതിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച, പോകാതെ....കരിയിലക്കാറ്റേ... എന്ന ഗാനം പാടി മലയാളികളുടെ മനസില്‍ ചേക്കേറിയ മൈലാഞ്ചി ഗായകന് അഫ്സല്, ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയും, തന്റെ മാന്ത്രിക വിരലുകളാല്‍ വയലിനില്‍ സംഗീത പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകന് വിവേകാനന്ദ്, പ്രമുഖ പിന്നണി ഗായിക അഖില ആനന്ദ് , ഡി ഫോര്‍ ഡാന്‍സ് എന്ന മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ അവതാരകനായി എത്തി മലയാളികളുടെ സ്വന്തം ജി.പി.യായി മാറിയ ഗോവിന്ദ് പത്മസൂര്യ (ജി.പി.), ഫാസിലിന്റെ ലിവിം ടുഗദറിലൂടെ നായകനായെത്തി ഡോ. ലവ്, ചട്ടക്കാരി എന്നീ സിനിമ കളിലൂടെ തന്റെ അഭിനപാടവം തെളിയിച്ച ഹേമന്ദ് മേനോന്, എന്നിവര്‍ക്കൊപ്പം അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെ മാതാവായെത്തി, ചേട്ടായീസ് എന്ന സിനിമയിലൂടെ മലയാള സിനിമ നായികാ പദവിയിലേക്കെത്തി ചുരുങ്ങിയ കാലം കൊണ്ട് മോഹന്‍ ലാലിനൊപ്പം മിസ്റ്റര്‍ ഫ്രോഡിലിലും, ഗ്രാന്റ് മാസ്റ്ററിലും, കുഞ്ചാക്കോബോബനോടൊപ്പം വിശുദ്ധനിലും, ജയറാം നായകനായ സലാം കാശ്മീരിലും, ദിലീപിനൊപ്പം റിങ്ങ് മാസ്റ്ററിലും, പ്രിഥ്വിരാജിനൊപ്പം അനാര്‍ ക്കലിയിലും, ദിനേശ് നായകനായ ഒരു നാള് കൂത്തിലും (തമിഴ് ) നായികയായി അഭിനയ പാടവം തെളിയിച്ച്, മലയാള തമിഴ് സിനിമ ലോകത്തെ വിസ്മയിപ്പിച്ച യുവ നായിക മിയ ജോര്‍ജ്, സിനിമയിലും മിനിസ്ക്രീനിലും കോമഡി വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന സിനിമാതാരം, അടുത്ത കാലത്ത് ഹിറ്റ് മൂവികളായ സത്യന് അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയ കഥ, ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കൃഷ്ണ പ്രഭ, മിമിക്രി കലാരംഗത്തെ കുലപതിമാര്‍,കോമഡി രംഗത്ത് വേറിട്ട അവതരണശൈലിയുമായെത്തിയ കലാഭവന്‍ പ്രദീപ് ലാല്‍, പ്രശാന്ത് കാഞ്ഞിരമറ്റം (ജഗതിമയം ഫെയിം) എന്നിവര്‍ ചേര്‍ന്ന് ചിരിയുടെ മാമാങ്കത്തിന് തിരികൊളുത്തുന്നു. തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന വൈശാഖസന്ധ്യയില്‍ കേരളത്തിലെ പ്രമുഖ കീബോര്‍ഡു പ്ലെയര്‍ ലിജോ ലീനോസ്, തബലിസ്റ്റ് സന്ദീപ് എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖ വാദ്യമേള വിദഗ്ദ്ധരും പങ്കെടുക്കും.വൈശാഖസന്ധ്യ 2016ന്റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയര്‍ കെ.ടി ഫ്രാന്‍സിസ് ആയിരിക്കും. പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് സെവന് സീസ് എന്റര്റ്റൈന്മെന്റിന്റെ ബാനറില്‍ എത്തുന്ന "പെരിയാര്‍ വൈശാഖസന്ധ്യ 2016" ലൂടെ കാഴ്ചവെയ്ക്കുന്നത്. പെരിയാര്‍ ഡെയിലി ഡിലൈറ്റ് ഗ്രാന്‍ഡ് സ്പോണ്‍സറായി എത്തുന്ന ഷോയുടെ മീഡിയ സ്പോണ്‍സര്‍മാര്‍ മലയാളം ഐ.പി.റ്റി.വി യും, മലയാളി എഫ്.എം ആണ്. സോമര്‍സെറ്റില്‍ പണിതീര്‍ത്ത പുതിയ ദേവാലയത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ടു നടത്തപ്പടുന്ന ഈ ഷോയുടെ വിജയത്തിനായി സഹകരിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും പ്രത്യേകിച്ചു ന്യൂ ജേഴ്സിയിലെയും മറ്റു സമീപ ദേവാലയങ്ങിലെയും എല്ലാ കുടുംബങ്ങള്‍ക്കും, എല്ലാ സന്നദ്ധ സംഘടനകള്‍ക്കും ബഹുമാനപ്പെട്ട വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ നന്ദി അറിയിച്ചു. ഇനിയും ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ ക്കുവേണ്ടി വൈകുന്നേരം 4 മണി മുതല്‍ മോണ്ട്ഗോമറി ഹൈസ്കൂളില്‍ ടിക്കറ്റ് കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും ബന്ധപ്പെടുക :സെബാസ്റ്റ്യന്‍ ആന്റണി (732) 6903934, ബിജോ ജോസഫ് (732) 5007420, ജയന് ജോസഫ് (908) 4002635, ടോം പെരുംപായില്‍ (646) 3263708, തോമസ് ചെറിയാന് പടവില്‍ (908) 9061709, മിനേഷ് ജോസഫ് (201) 9789828, മേരിദാസന്‍ തോമസ് (201) 9126451 ADDRESS: Montgomery High School 1016 Route 601 Skillman, NJ 08558-2119 ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നതാണ്. www.megashownj.com
Comments