ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മലയാളി വ്യാപാര വ്യവസായികളുടെ ഏകോപന സംഘടനയായ ഓവര്‍സീസ് കേരളാ ചേമ്പര്‍ ഓഫ് കൊമേഴ്സ് (ഒ.കെ.സി.സി.) പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. ഹ്യൂസ്റ്റന്‍ ആസ്ഥാനമായി 2013 മുതല്‍ പ്രവര്‍ത്തിക്കുന്ന കേരളാ വ്യാപാര വ്യവസായികളും പ്രൊഫഷനുകളും അടങ്ങുന്ന ആ സംഘടനയുടെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 17-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള ദേശി റസ്റ്റോറണ്ട് ഓഡിറ്റോറിയത്തില്‍ കൂടി. നിലവിലെ പ്രസിഡന്റ് ബോസ് കുര്യന് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഈശൊ ജേക്കബ് സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ടഷറര്‍ എസ്.കെ. ചെറിയാന് ഫൈനാന്ഷൃല് റിപ്പോര്‍ട്ടും, അവതരിപ്പിച്ചു. വ്യവസായ വ്യാപാര പ്രൊഫഷണല്‍ രംഗങ്ങളില്‍ വ്യക്തിമുദ്രകള്‍ പതിപ്പിക്കാനും അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ പിടിച്ചു നില്ക്കുവാനും വിജയം കൈവരിക്കാനും ഇവിടുത്തെ മലയാളികള്‍ക്കായിട്ടുണ്ട്. ഈ മേഖലകളില്‍ കൂടുതലായി വിജയിക്കാനും അറിവു നേടാനും ഉതകുന്ന സാങ്കേതിക പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുവാന്‍ ഒ.കെ.സി.സി.ക്ക് ആയിട്ടുണ്ടെന്ന് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളും എക്സിക്യൂട്ടീവ് ബോഡിയും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് എതിരില്ലാതെ ഏകകണ്ഠമായി പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. ലിഡാ തോമസ് : പ്രസിഡന്റ്, ഷിജിമോന്‍ ജേക്കബ്, ബോബി ജോസഫ്, സെബാസ്റ്റ്യന്‍ ഫിലിപ്പ് : വൈസ് പ്രസിഡന്റുമാര്‍, അലക്സാണ്ടര്‍ തോമസ് : സെക്രട്ടറി, റെനി കവലയില്‍ തോമസ് : ജോയിന്റ് സെക്രട്ടറി, ബാബു ചാക്കൊ : ട്രഷറര്‍, നോബി ഉതുപ്പാന് : ജോയിന്റ് ട്രഷറര്‍, അഡ്വക്കെറ്റ് മാത്യു വൈരമണ് : ലീഗല്‍ അഡൈ്വസര്‍, ഷിബു ഫിലിപ്പ് - സി.പി.എ : ഓഡിറ്റര്‍, മാത്യു ഇടപ്പാറ, ബോസ് കുര്യന്, ജേക്കബ് ഈശൊ, എസ്.കെ. ചെറിയാന്, ജോര്‍ജ് എബ്രഹാം : സീനിയര്‍ അഡൈ്വസേര്‍സ്, ജോജി ജോസഫ്, മതിലുങ്കല് മത്തായി, സജി വര്‍ക്ഷീസ്, സുരേഷ് രാമകൃഷ്ണന്, തോമസ് ഐപ്പ്, ഷാജി ഈശൊ, ബാബു ജേസുദാസ് എന്നിവര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് ആയും സംഘാടനകനും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമായ എ.സി. ജോര്‍ജ് സംഘടനയുടെ പബ്ലിക് റിലേഷന്‍ ഓഫീസറായിയും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ പ്രസിഡന്റ് ലിഡാ തോമസ് പുതിയ പ്രവര്‍ത്തക സമിതിയെ അഭിസംബോധന ചെയ്തു കൊണ്ട് ഓവര്‍സീസ് കേരളാ ചേമ്പര്‍ ഓഫ് കൊമേഴ്സ് എന്ന പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ട ആവശ്യകതയെ പറ്റി സംസാരിക്കുകയും അതിലേക്കായി എല്ലാ അംഗങ്ങളുടേയും സജീവമായ പ്രവര്‍ത്തനങ്ങളും സഹകരണങ്ങളും അ‘്യര്ത്ഥിക്കുകയുമുണ്ടായി.
Comments