ഹൂസ്റ്റണ്‍: ആസന്നമായിരിയ്ക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയം സുനിശ്ചിതമാകുന്നതിനും, കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി യുഡിഎഫ് അനുഭാവികള്‍ ഒത്തുചേരുന്നു. ഏപ്രില്‍ 24ന് ഞായറാഴ്ച വൈകുന്നേരം 6 മണിയ്ക്ക് സ്റ്റാഫോഡിലുള്ള സൗത്ത് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫീസ് ഹാളില്‍(445, FM 1092, സ്റ്റാഫോഡ്, TX 77477) വച്ച് ക്രമീകരിച്ചിരിയ്ക്കുന്ന ഈ സമ്മേളനത്തിലേക്ക് ഹൂസ്റ്റണിലെ എല്ലാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും യുഡിഎഫ് അനുഭാവികളെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണിലെ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം, സാമൂഹ്യ സാംസ്കാരികപ്രവര്‍ത്തകരും യോഗത്തില്‍ സംബന്ധിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ബേബി മണക്കുന്നേല്‍- 713-291-9721
Comments