കൊല്ലവര്‍ഷം 1191(ആംഗലേയവര്ഷം 2016) ലെ വിഷു ആഘോഷം, നായര്‍ സൊസൈറ്റി ഓപ് ഗ്രേറ്റര്‍ വാഷിംഗ്റ്റണ്‍(NSGW)ന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷപരിപാടികളോടെ മേരിലാന്റിലെ ഫോറസ്റ്റ് ഓക്ക് മിഡില്‍ സ്കൂള്‍, ഗെയ്ത്തേര്സ്ബര്ഗില് വച്ച് ഏപ്രില്‍ 16ന് കൊണ്ടാടപ്പെട്ടു. ഈ വര്‍ഷത്തെ പ്രസിഡന്റ് ജിജു നായരുടെ മേല്‍നോട്ടത്തില്‍ നടന്ന ആഘോഷങ്ങള്‍, എല്ലാ പൂര്വ്വികാദ്ധ്യക്ഷന്മാരും ഒരുമിച്ച് ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ.ചിത് പുരം വിഷു സന്ദേശം നല്കി. ഓടക്കുഴലേന്തിയ പത്തിലേറെ ഉണ്ണിക്കണ്ണന്മാര് ഒരുമിച്ച് അണിനിരന്ന കാഴ്ച കാണികളുടെ കണ്ണിന് ആനന്ദം പകരുന്നതായിരുന്നു. സംഘാടകസമിതി ഒരുക്കിയ വിഷുക്കണി കുട്ടികള്‍ക്ക് പുതുമയുള്ള അനുഭവമായപ്പോള്‍, പകിട്ടൊട്ടും കുറയ്ക്കാതെ വിളമ്പിയ നാടന്‍ സദ്യ, മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്നതായി. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അണിനിരന്ന മികവുറ്റ അനേകം കലാപരിപാടികളുടെ കൊട്ടിക്കലാശവിരുന്നായി അവതരിപ്പിക്കപ്പെട്ട ദശാവതാരനൃത്തശില്പം ഉന്നതനിലവാരം പുലര്‍ത്തുന്നതായിരുന്നു.
Comments