ബീന വള്ളിക്കളം
ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ കഴിഞ്ഞ ആറുമാസക്കാലം അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം ബാള്‍ട്ടിമോറിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയ വികാരിയായി സ്ഥാനമേല്‍ക്കുന്ന ഫാ. സെബി ചിറ്റിലപ്പള്ളിക്ക് സ്നേഹോഷ്മളമായ ആശംസകള്‍ നേര്‍ന്നു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, സെബി അച്ചന്റെ സേവനങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദിയും ആശംസകളും നേര്‍ന്നു. അച്ചന്റെ പുതിയ നിയോഗത്തില്‍ അജഗണങ്ങള്‍ക്കായി ദൈവേഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അഗസ്റ്റിനച്ചന് പറഞ്ഞു. കുട്ടികള്‍ക്കായുള്ള ഇംഗ്ലീഷ് കുര്‍ബാനയ്ക്കുശേഷം അച്ചന് മതബോധന സ്കൂളിന്റെ നേതൃത്വത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗുഡ്വിന് ഫ്രാന്‍സീസ് നന്ദി അറിയിച്ചതോടൊപ്പം കുഞ്ഞുങ്ങള്‍ ആത്മീയ ബൊക്കെ നല്കി. പതിനെട്ടാം തീയതി പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ പ്രത്യേക യോഗത്തില്‍ വെച്ച് അച്ചന് നന്ദി അറിയിച്ചതോടൊപ്പം ആശംസകള്‍ നേരുകയും ചെയ്തു.
Comments