ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : രാജ്യ സഭാംഗത്വം ലഭിച്ച സുപ്രസിദ്ധ സിനിമാ നടന് ശ്രീ സുരേഷ് ഗോപിക്ക് രാജ്യസഭാംഗത്വം ലഭിച്ചതില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. രാഷ്ട്രീയാധികാരം ഇല്ലാതിരുന്ന സമയത്തും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്നും ഉത്സാഹം കാട്ടിയിരുന്ന അദ്ദേഹം രാജ്യസഭയിലെത്തിയപ്പോള്‍ തീര്‍ച്ചയായും തന്റെ പദവിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് പ്രസിഡന്റ് ശ്രീ ജി.കെ. പിള്ള പറഞ്ഞു. 2014ല്‍ വാഷിംഗ്ടന്‍ ഡി.സി.യില്‍ വച്ച് നടന്ന നായര്‍ സംഗമത്തില്‍ മുഖ്യാതിഥിയായി ശ്രീ സുരേഷ് ഗോപി പങ്കെടുത്ത് ആ കണ്വന്ഷന് ഒരു വലിയ വിജയം ആക്കിയ കാര്യം എന്‍.എസ്. എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി ശ്രീ സുനില്‍ നായര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഈ നേട്ടത്തില്‍ സന്തോഷിക്കുന്നുവെന്നും സുനില്‍ നായര്‍ പറഞ്ഞു. അന്നത്തെ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചത് ശ്രീ സുരേഷ് ഗോപിയുടെ സഹോദരനായ ശ്രീ സനില്‍ ഗോപിയായിരുന്നു. ശ്രീ സുരേഷ് ഗോപിയുടെ ആത്മാര്‍ത്ഥമായ സേവനം സംസ്ഥാനത്തിനു നേട്ടങ്ങള്‍ കൈവരുത്തും എന്നാണ് താന്‍ കരുതുന്നത് എന്ന് ട്രഷറര്‍ ശ്രീമതി പൊന്നു പിള്ള പറഞ്ഞു.
Comments