ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിന്റെ ധനശേഖരണാർത്ഥം മെയ് 7 ന് ഷിക്കാഗോ വില്യം താഫ്റ്റ് ഹൈസ്കൂളിൽ വച്ച്, പ്രശസ്ത നർത്തകിയും, നടിയുമായ ദിവ്യാ ഉണ്ണിയും, ഷിക്കാഗോയിലെ കലാപ്രതിഭകളും ചേർന്നവതരിപ്പിക്കുന്ന "ഷിക്കാഗോ സ്റ്റാർസ് നൈറ്റ്" സ്റ്റേജ് ഷോയുടെ പ്രവർത്തനങ്ങൾ ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അവലോകനം ചെയ്തു. ഏപ്രിൽ 19 ചൊവ്വാഴ്ച 7 മണിക്കുള്ള വിശുദ്ധകുർബാനക്കുശേഷം ഷിക്കാഗോ സ്റ്റാർസ് നൈറ്റ് സ്റ്റേജ് ഷോയുടെ വിജയത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പുരോഗതിയേപ്പറ്റി, എന്റെർറ്റൈന്മെന്റ് കോർഡിനേറ്റർ രഞ്ചിത കിഴക്കനടിയും, ടീമംഗങ്ങളായ റ്റോമി കുന്നശ്ശേരി, സുനിൽ കോയിത്തറ, ഫൈനാൻസ് ടീമംഗങ്ങളായ കുര്യൻ നെല്ലാമറ്റം, മാത്യു ഇടിയാലി, കുഞ്ഞുമോൻ നെടിയകാല, ഷിബു മുളയാനിക്കുന്നേൽ, ബിനോയി കിഴക്കനടി, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, ഫിലിപ് പുത്തെൻപുരയിൽ, ഡാൻസ്കോർഡിനേറ്റർ ഷീബ മുത്തോലം, കോസ്റ്റൂം കോർഡിനേറ്റർമാരായ ആൻസി ചേലക്കൽ, സുനി കവലക്കൽ, കംപൂട്ടർ കോർഡിനേറ്റർ റ്റീന നെടുവാമ്പുഴ,എന്നിവർ മുത്തോലത്തച്ചനോടൊന്നു ചേർന്ന് അവലോകനം ചെയ്തു. ഈ ദൈവാലയത്തിന്റെ ധനശേഖരണത്തിനായി കാഴ്ച വയ്ക്കുന്ന ഈ മെയ്മാസ സായം സന്ധ്യയിലേക്ക് ഏവരുടെയും സാന്നിദ്ധ്യവും സഹകരണവും ഹൃദയപൂർവ്വം ക്ഷണിക്കുന്നുവെന്ന് റെവ. ഫാ. എബ്രാഹം മുത്തോലത്തും, രഞ്ചിത കിഴക്കനടിയും അറിയിക്കുന്നു. ടിക്കറ്റിനും മറ്റു വിവരങ്ങൾക്കും കൺവീനർ കുര്യൻ നെല്ലാമറ്റം (630-664-9405), ജോ. കൺവീനർമാരായ കുഞ്ഞുമോൻ നെടിയകാല (708-790-8132), മാത്യു ഇടിയാലി (630-205-7014), സുജ തൊട്ടിച്ചിറ (847-845-1068), ട്രസ്റ്റിമാരായ തോമസ് നെടുമ്പുഴ (630-854-9517), ജിമ്മി മുകളേൽ (630-706-1374), ജോർജ്ജ് പുള്ളോർകുന്നേൽ (630-776-6001), ഫിലിപ് പുത്തെൻപുരയിൽ (773-282-5954), കൂടാരയോഗം കോർഡിനേറ്റർമാരായ റ്റോണി പുല്ലാപ്പള്ളി (630-205-5078), ബെന്നി വാച്ചാച്ചിറ (847-322-1973), ജിമ്മി കണിയാലി (630-903-7680), ജോയി വരകാല (630-715-1346), തങ്കമ്മ നെടിയകാലായിൽ (708-224-5653), റ്റിജൊ കമ്മപറമ്പിൽ (630-863-0910), റ്റോമി കുന്നശ്ശേരി (630-788-0124), പി. ർ. ഒ. ബിനോയി കിഴക്കനടി (312-513-2361) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Comments