You are Here : Home / USA News

ഫിംകാ അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുവാനുള്ള അവസാന തിയ്യതി ഏപ്രില്‍ 28

Text Size  

Story Dated: Tuesday, April 26, 2016 11:11 hrs UTC

ടൊറൊന്റോ: ജൂലൈ 1 മുതല്‍ 4 വരെ ടൊറോന്റോയില്‍ വച്ചു നടക്കുന്ന ഫൊക്കാനയുടെ 17-ാമത് കണ്‍വന്‍ഷന്റെ പ്രധാന കലാപരിപാടിയായ ഫിംകാ അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുവാനുള്ള അവസാന തിയ്യതി ഏപ്രില്‍ 28-ാം തിയ്യതി 10 മണിയ്ക്കായിരിക്കുമെന്ന് എന്റര്‍ടെയിന്റ്‌മെന്റ് ചെയര്‍മാന്‍ ബിജു കട്ടത്തറ അറിയിച്ചു. വോട്ടെടുപ്പ് ആരംഭിച്ച് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് വളരെയധികം ആള്‍ക്കാര്‍ വോട്ടുരേഖപ്പെടുത്തി കഴിഞ്ഞു. ഇനിയും ആരെങ്കിലും വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉടന്‍ തന്നെ വോട്ട് രേഖപ്പെടുത്തണം. നിങ്ങള്‍ നല്‍കിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ ജൂലൈ 2-ാം തിയ്യതി അവാര്‍ഡുനിശയില്‍ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് കെ. ആര്‍ കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്, എന്റര്‍ടെയിന്‍മെന്റ് ചെയര്‍ ബിജു കട്ടത്തറ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.