കാലിഫോര്‍ണിയ: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) അഞ്ചാമത്് അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ മുന്നൊരുക്കമെന്ന നിലയില്‍ സാന്ഫ്രാന്സിസ്കോയില്നടത്തിയ കിക്കോഫ് മീറ്റിംഗ് വന്‍ വിജയമായി. മലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ (മങ്ക) ആതിഥേയത്വം വഹിച്ച പരിപാടിയില്‍ ഫോമയുടെ റീജിയനല്‍ വൈസ് പ്രസിഡന്റ്്റ്റോജോ തോമസ് അദ്ധക്ഷത വഹിച്ചു. ഫോമയുടെ ഈ റീജിയന് 12 സംസ്ഥാനേെങ്ങളിലായി വ്യപിച്ച് കിടക്കുന്നുവെങ്കിലും ഒരു റീജിയനല്‍ പരിപാടി സംഘടിപ്പിക്കുമ്പോള്‍ അത് ഏത് സിറ്റിയിലായാലും ദൂരം മറന്ന് പങ്കെടുക്കാനെത്തുന്നത് സംഘടനയുടെശക്തിയെ വിളിച്ചോതുന്നതായായി റ്റോജോ തോമസ് എടുത്ത് പറഞ്ഞു ഫോമയുടെ ഉപദേശക സമിതി ചെയര്മാന് ജോസഫ് ഔസോ വരാനിരിക്കുന്ന അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ വിശദാംശങ്ങള്‍ സദസ്സിന് വിവരിച്ചു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതെങ്ങിനെയാണന്നും അതിനുള്ള സാധ്യതകളെന്തെന്നും അദേഹം മാര്ക്ഷനിര്ദ്ദേശം കൊടുക്കുകയുണ്ടായി.പ്രതീക്ഷിച്ചതില്‍ കവിഞ്ഞ രജിസ്ട്രേഷന് ലഭിച്ചു. ഫോമാ- ആര്.സി. സി പ്രൊജക്ടിന്റ ഫണ്ട് ശേഖരണവും ഒപ്പം നടത്തുകയുണ്ടായി. ഫോമയുടെ നാഷണല്‍ കമ്മിറ്റിയംഗവും ബൈലോസ് ആന്റ്് ക്രെഡന്‍ഷ്യല്‍സ് കമ്മിറ്റി ചെയര്‍മാനും കൂടിയായ പന്തളം ബിജുതോമസ് ഈ പ്രോജക്ടിന്റെ സാധ്യതയും പുരോഗതിയും വിവരിച്ചു. ഫോമയുടെ ഗ്രാന്റ് കാന്യന് പദ്ധതിയുടെ സാധ്യതകളും ഗുണങ്ങളും വ്യക്തമാക്കിയതോടൊപ്പം, എല്ലാവരുടെയും സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിച്ചു. സദസില്‍ നിന്ന് തന്നെ നല്ല ഒരു തുക ഫോമ- ആര്.സി.സി പ്രോജക്ടിനുവേണ്ടി സമാഹരിച്ചു. "മങ്ക'യുടെ മുന്‍ പ്രസിഡന്റ് സാജൂജോസഫിനെ ഫോമ- ആര്, സി.സി പ്രൊജക്ടിന്റെ റീജിയനല്‍ കോര്‍ഡിനേറ്ററായി തിരഞ്ഞടുത്തു. ലോസ് ആഞ്ചലസ് കേരള അസോസിയേഷനില്‍നിന്നും സുജഔസോ, "മങ്ക'യുടെപ്രസിഡന്റ് ബെന്‍സി അലക്സ് സെക്രട്ടറി സിജോ പറപ്പളി, ജോബി പൗലോസ് എന്നിവരും പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ചു നടന്ന കുട്ടികളുടെ കലാപരിപാടികള്‍ വര്‍ണ്ണാഭമായി. ഇനിയും, ജൂലെ ഏഴാം തീയതി മായാമിയില്‍ വീണ്ടും കാണാമെന്ന യാത്രമൊഴിയോടെ റീജിയനല്‍ പരിപാടിക്ക് തിരശ്ശീല വീണു. വിനോദ് കൊണ്ടൂര്‍ ഡേവിഡ്് ഫോമ ന്യൂസ് ടിം
Comments