You are Here : Home / USA News

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കുടുംബസംഗമം ജൂണ്‍ നാലിന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 27, 2016 02:52 hrs UTC

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനഞ്ചാമതു കുടുംബ സംഗമം ജൂണ്‍ നാലിനു ശനിയാഴ്ച നടക്കും. സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5 മണിക്ക് ഡിന്നറോടുകൂടി പരിപാടികള്‍ ആരംഭിക്കും. ഷിക്കാഗോയിലെ പതിനാറു ദൈവാലയങ്ങളില്‍ നിന്നു അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കുടുംബ സംഗമത്തിന്റെ പ്രത്യേകതയായിരിക്കും. ക്രൈസ്തവ മൂല്യങ്ങളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തിലെ നിര്‍ധനരായവര്‍ക്ക് ഭവനം നിര്‍മ്മിച്ചുനല്‍കുവാന്‍ വിനിയോഗിക്കുന്നു. കുടുംബസംഗമത്തോടനുബന്ധിച്ച് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ക്രൈസ്തവരംഗത്തെ ആത്മീയ നേതാക്കള്‍ പങ്കെടുക്കും. കുടുംബസംഗമം ടിക്കറ്റിന്റെ ആദ്യവില്‍പ്പന എല്‍മസ്റ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെട്ട കൗണ്‍സില്‍ മീറ്റിംഗില്‍ കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ കൗണ്‍സില്‍ രക്ഷാധികാരിയും സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനുമായ മാര്‍ ജോയി ആലപ്പാട്ട് പിതാവ്, കൗണ്‍സില്‍ അംഗമായ രാജു വിന്‍സെന്റിനു നല്‍കി നിര്‍വഹിച്ചു. കുടുംബസംഗമത്തിന്റെ നടത്തിപ്പിനായി റവ.ഡോ. ശാലുമോന്‍ കെ. ചെയര്‍മാനായും, ബെന്നി പരിമണം കണ്‍വീനറായും, ജയിംസ് പുത്തന്‍പുരയില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. മറ്റു സബ് കമ്മിറ്റികള്‍ക്ക് ആന്റോ കവയ്ക്കല്‍ (ഫുഡ്), ആഗ്‌നസ് തെങ്ങുംമൂട്ടില്‍ (ഹോസ്പിറ്റാലിറ്റി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (സ്റ്റേജ് & സൗണ്ട്), റവ ഫാ. ജോസഫ് (യൂത്ത് ഫോറം), മാത്യു കരോട്ട് (ആഷറിംഗ്), ജോയിച്ചന്‍ പുതുക്കുളം, ജയിംസണ്‍ മത്തായി (പബ്ലിസിറ്റി) എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനു രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവരും റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (പ്രസിഡന്റ്), റവ. ഫാ. മാത്യു മഠത്തില്‍പറമ്പില്‍ (വൈ. പ്രസിഡന്റ്), ബഞ്ചമിന്‍ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറര്‍) എന്നിവരും നേതൃത്വം നല്‍കുന്നു. ബെന്നി പരിമണം ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.