ഫിലാഡല്‍ഫിയ: രണ്ടായിരത്തി പതിനാറിലെ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) എവര്‍ റോളിംഗ് ട്രോഫിയ്ക്കായുള്ള ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് മെയ് മാസം 14ന് ശനിയാഴ്ച്ച ഫിലഡല്ഫിയയില് വെച്ചു നടത്തപ്പെടുന്നു. ക്രൂസ് ടൗണ്‍ റോഡിലുള്ള നോര്‍ത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബില്‍ വെച്ചു നടക്കുന്ന വാശിയേറിയ പോരാട്ടങ്ങളില്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുമായി മുപ്പതോളം ടീമുകള്‍ പങ്കെടുക്കുന്നതാണ്. മത്സരങ്ങള്‍ രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്നു. നിരവധി വര്‍ഷങ്ങളായി മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ സംഘടിപ്പിച്ചു വരുന്ന ഈ കായിക മാമാങ്കം ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനിടയില്‍ അതിപ്രശസ്തമാണ്. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും ധ്രുതഗതിയില്‍ പുരോഗമിക്കുന്നതായി മാപ്പ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സാക് മാത്യുസണ് (2672515094), സാബു സ്കറിയ (2679807923), ഏലിയാസ് പോള്‍ (2672620179), ദാനിയേല്‍ പി. തോമസ് (2156817777), ചെറിയാന് കോശി (2012869169), സിജു ജോണ്‍ (2674962080), യോഹന്നാന് ശങ്കരത്തില്‍ (2157780162), ജോണ്സന് മാത്യു (2157409486), അനു സ്കറിയ (2674962423), രഞ്ജിത് സ്കറിയ (2678086948). സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്.
Comments