You are Here : Home / USA News

നൈന കോണ്‍ഫറന്‍സ് ചിക്കാഗോ കിക്കോഫ് വിജയകരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 28, 2016 10:26 hrs UTC

ബീന വള്ളിക്കളം

 

ചിക്കാഗോ: നഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഇന്‍ അമേരിക്ക) ഒക്‌ടോബര്‍ 21, 22 തീയതികളില്‍ ചിക്കാഗോയില്‍ വച്ചു നടത്തുന്ന നാഷണല്‍ എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സിന്റെ കിക്കോഫ് ഏപ്രില്‍ 23-നു നടത്തി. ഇല്ലിനോയി ചാപ്റ്റായ ഐനായ് (ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസ്) യുടെ നഴ്‌സ് വാരാഘോഷത്തോടനുബന്ധിച്ചായിരുന്നു കിക്കോഫ്. കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്ന ഇല്ലിനോയിയില്‍ നടന്ന ഈ കിക്ക്ഓഫ് അനേകം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്താലും ഒട്ടനവധി നഴ്‌സുമാരുടെ പങ്കാളിത്തത്താലും ശ്രദ്ധേയമായി. പ്രൗഡഗംഭീരമായ സദസിനു മുന്നില്‍ വെച്ച് ജി.എസ്.എ ഗ്രേറ്റ് ലേയ്ക് റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന ഉന്നത പദവി വഹിക്കുന്ന ആന്‍ കാലായില്‍, സുനൈന ചാക്കോയില്‍ നിന്ന് ആദ്യ രജിസ്‌ട്രേഷന്‍ ഏറ്റുവാങ്ങി കിക്കോഫ് നിര്‍വഹിച്ചു. കോണ്‍ഫറന്‍സിന് എല്ലാ ആശംസകളും നേര്‍ന്ന ആന്‍ കാലായില്‍ നഴ്‌സുമാരുടെ സേവനങ്ങളെ താന്‍ വ്യക്തിപരമായി തന്നെ അത്യധികം വിലമതിക്കുന്നുവെന്നും പറഞ്ഞു. സീറോ മലങ്കര പള്ളി വികാരി ഫാ. ബാബു മഠത്തില്‍പറമ്പില്‍, ഇല്ലിനോയി എമര്‍ജന്‍സി മാനേജ്‌മെന്റ് ഡയറക്ടറും, ഹോംലാന്റ് സെക്യൂരിറ്റി ഡപ്യൂട്ടിയുമായ ജയിംസ് ജോസഫ്, ഏഷ്യന്‍ അമേരിക്കന്‍ ഔട്ട് റീച്ച് സീനിയര്‍ പോളിസി അഡൈ്വസര്‍ ആയിരുന്ന തെരേസാ മാ, കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റത്തിന്റെ നഴ്‌സിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആഗ്‌നസ് തേറാടി, അമേരിക്കന്‍ രാഷ്ട്രീയത്തിലെ സജീവ ഇന്ത്യന്‍ സാന്നിധ്യമായ രാജാ കൃഷ്ണമൂര്‍ത്തി എന്നീ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ ഈ കിക്കോഫ് മനോഹരമായി നടത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് നാഷണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍ പറഞ്ഞു. നാഷണല്‍ വൈസ് പ്രസിഡന്റ് ബീന വള്ളിക്കളം, കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഫിലോ ഫിലിപ്പ്, ഐ.എന്‍.എ.ഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ്, എഡ്യൂക്കേഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ ആഗ്‌നസ് തേറാടി, ഡോ സിമി ജസ്റ്റോ, രജിസ്‌ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ റജീന സേവ്യര്‍ എന്നിവരും കിക്കോഫ് വേളയില്‍ സന്നിഹിതരായിരുന്നു. നൈനയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന അവസരംകൂടിയായ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്രയുംവേഗം രജിസ്‌ട്രേഷനുകള്‍ സമര്‍പ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ഏറെ ഉപകാരപ്രദമായ ക്ലാസുകളും, പോസ്റ്റര്‍ അവതരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ കോണ്‍ഫറന്‍സില്‍ ഏറ്റവും ഫലപ്രദമായ രീതിയില്‍ പങ്കുചേര്‍ന്ന് വിജയിപ്പിക്കുവാന്‍ എല്ലാ നഴ്‌സുമാരും മുന്നോട്ടുവരണമെന്ന് കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫിലോ ഫിലിപ്പും ഐ.എന്‍.എ.ഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസും അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ മേരി ജോസ്, റെജീന സേവ്യര്‍ എന്നിവര്‍ അറിയിച്ചിരുന്നു. പ്രസന്റേഷനുകള്‍ക്കുള്ള അബ്‌സ്ട്രാക്ട് എത്രയും വേഗം സമര്‍പ്പിക്കണമെന്ന് എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍മാരായ അമിത അവധാനി, ആഗ്‌നസ് തേറാടി, ഡോ. സിമി ജസ്റ്റോ എന്നിവര്‍ ഓര്‍മ്മിപ്പിച്ചു. ഈ അവസരത്തോടനുബന്ധിച്ച് ഒരു സുവനീറും, കൂടാതെ ഒരു ജേര്‍ണലും തയാറാക്കുന്നതായി സാറാ ഗബ്രിയേല്‍ അറിയിക്കുകയും അതിലേക്കായി നഴ്‌സിംഗ് അധിഷ്ടിതമായ രചകള്‍ ക്ഷണിക്കുകയും ചെയ്തു. ഐ.എന്‍.എ.ഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസിനൊപ്പം സെക്രട്ടറി ജൂബി വള്ളിക്കളം, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റജീനാ സേവ്യര്‍, വൈസ് പ്രസിഡന്റ് മോളി സഖറിയ, ട്രഷറര്‍ ജൂലി തോമസ് എന്നിവരും കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരും ഈ കിക്കോഫ് വിജയകരമാക്കുന്നതില്‍ പങ്കുവഹിക്കുകയുണ്ടായി. കോണ്‍ഫന്‍സിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി www.nainausa.com സന്ദര്‍ശിക്കുക. ബീന വള്ളിക്കളം അറിയിച്ചതാണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.