You are Here : Home / USA News

ഞായറാഴ്ച 102­­­ -മത് സാഹിത്യ സല്ലാപത്തില്‍ "കരിയും കരിമരുന്നും'

Text Size  

Story Dated: Friday, April 29, 2016 12:08 hrs UTC

ഡാലസ്: മെയ്­ ഒന്നാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ "കരിയും കരിമരുന്നും' എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. അടുത്ത കാലത്തായി സാംസ്­കാരിക കേരളത്തിന്‍റെ മനസ്സിനെ വേദനിപ്പിച്ചതും വിഷമിപ്പിച്ചതും സ്വയംകൃതാനര്‍ത്ഥങ്ങളുമായ പല വെടിക്കെട്ടപകടങ്ങളുടെയും അനേക ആനവിരണ്ടോടലുകളുടെയും പശ്ചാത്തലത്തില്‍ ആണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്. അനേകരുടെ അകാല മരണത്തിന് ഇടയാക്കിയതും എന്നാല്‍ ഒഴിവാക്കാമായിരുന്നതുമായ ഇത്തരം ദാരുണ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യണം എന്ന് ഉറക്കെ ചിന്തിക്കാനും ഈ അവസരം ഉപയോഗിക്കുന്നതാണ്. ആഘോഷാവസരങ്ങളിലെ ആനയെഴുന്നെള്ളിപ്പും കരിമരുന്നു കലാപ്രകടനങ്ങളും എത്രമാത്രം അനുവദനീയമാണെന്നും ആധുനിക കാലഘട്ടത്തില്‍ അവയുടെ പ്രസക്തിയെന്തെന്നും ചര്‍ച്ചചെയ്യുവാനാണ് നൂറ്റിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ഒരുങ്ങുന്നത്. അമേരിക്കന്‍ മലയാളികളായ സജി കരിമ്പന്നൂര്‍, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്­. ഈ ചര്‍ച്ചയില്‍ പങ്കെടുക്കുവാനും മുന്‍വിധികളില്ലാതെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 2016 ഏപ്രില്‍ മൂന്നാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച നൂറ്റൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം "പെണ്‍സുവിശേഷം' എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടത്തിയത്. അമേരിക്കന്‍ മലയാളികളും, "മഗ്‌നലനമറിയത്തിന്‍റെ സുവിശേഷം' മുന്‍നിറുത്തി സ്വന്തമായി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ളവരുമായ അഡ്വ: രതീദേവി, സി. ആണ്ട്രൂസ് എന്നിവരുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തുവാനും ആധുനിക കാലഘട്ടത്തില്‍ അവയുടെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ചചെയ്യുവാനും ഈ അവസരം വിനിയോഗിച്ചു. അഡ്വ: രതീദേവി, സി. ആണ്ട്രൂസ് എന്നിവരായിരുന്നു പ്രധാന പ്രഭാഷണങ്ങള്‍ നടത്തിയത്. "പെണ്‍സുവിശേഷത്തെ'ക്കുറിച്ചും യഥാര്‍ത്ഥ "സുവിശേഷത്തെ'ക്കുറിച്ചും വളരെ വിശദമായ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ഡോ: രാജന്‍ മര്‍ക്കോസ്, ഡോ:തെരേസാ ആന്റണി, ഡോ: എന്‍. പി. ഷീല, ഡോ: ജയിസ് ജേക്കബ്­, ഡോ: ജോസഫ്­ ഇ. തോമസ്­, ഏ. സി. ജോര്‍ജ്ജ്, രാജു തോമസ്­, തമ്പി ആന്റണി, ടോം എബ്രഹാം, അലക്‌സ്­ കോനൈ, യു. എ. നസീര്‍, ജേക്കബ്­ കോര, മാത്യു വൈരമണ്‍, രവി, നൈനാന്‍ കൊടിയാറ്റ്, സജി കരിമ്പന്നൂര്‍, ജോര്‍ജ്ജ് വര്‍ഗീസ്­, സ്കറിയ, കെ. കെ. ജോണ്‍സണ്‍, ജേക്കബ്­ തോമസ്­, കുരുവിള ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം, സ്റ്റീഫന്‍, പി. പി. ചെറിയാന്‍, റെജീസ് നെടുങ്ങാടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു. എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 1­857­232­0476 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ­മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813­389­3395 / 469­620­3269 Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.