You are Here : Home / USA News

വേൾഡ് മലയാളീ കൌൺസിൽ കാനഡ -ജയശങ്കർ പിള്ള പ്രസിഡന്റ്

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Friday, April 29, 2016 12:28 hrs UTC

കാനഡ :ലോകമലയാളി കൗണ്‍സില്‍ കാനഡ പ്രോവിന്‍സ് 2016- ­2018 ലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടു­ത്തു. കഴിഞ്ഞദിവസം മിസ്സിസ്സാഗയിലെ മീറ്റിംഗ് പ്ലേസിൽ സംഘടിപ്പിച്ച യോഗത്തിനും അതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിനും ശേഷം ആണ് പുതിയ നേതൃനിരയെ ഐകകണ്‌­ഠ്യേന തെരഞ്ഞെടുത്തത്. ഡോ .റോബിൻ ആചാര്യ തിരഞ്ഞെടുപ്പ്­ നടപടിക്രമങ്ങള്‍ കൃത്യണ്ടതയോടെ നിറവേറ്റുന്നതിനു നേതൃത്വം നല്‍കി ജയശങ്കർ പിള്ളയെ പ്രസിഡന്റായും, അലക്സ് ജേകബ് ചെയര്‍മാന്‍, റെജി സുരേന്ദ്രൻ -ജനറൽ സെക്രടറി , സൂസൻ വറുഗീസ് -ട്രെഷറർ എന്നിവരെ തെരഞ്ഞെടുത്തു.ഇരുപത് അംഗ ഭരണസമിതിയുടെ നേതൃനിരയില്‍ നിയോഗിക്കപ്പെട്ട മറ്റു ഭാരവാഹികൾ , ബേബി ലൂകോസ്‌ കോട്ടൂർ ,പബ്ലിക് റിലേഷൻസ്,ഷാലറ്റ് ആൻ ജയിംസ് വൈസ് ചെയർമാൻ ,ഗായത്രി മാതുർ - വൈസ് പ്രസിഡന്റ് ,അജു വർഗീസ്‌ -ജോയിന്റ് സെക്രടറി ,സുധീഷ്‌ ബാലകൃഷ്ണൻ -ജോയിന്റ് ട്രെഷറർ ,ജോർജ് ബോബൻ -യൂത്ത് അഫൈർസ് ,ബാലു ഞാലെലിൽ - ഡയറക്ടർ ഇവന്റ്സ് ,രാജേഷ്‌ കൃഷ്ണൻ -ഡയരക്ടർ സ്പോര്ട്സ് ,കവിത മേനോൻ -ഡയരക്ടർ വിമൻസ് ഫോറം ,സുരേഷ് നെല്ലികോട് - ഡയരക്ടർ ലിറ്റെറെച്ചർ ,മാത്യു ജേകബ് -ഡയരക്ടർ മൾട്ടി മീഡിയ മാർകെറ്റിങ്ങ് എന്നീ നിലകളിലും ചുമതലപ്പെടുത്തി .അഡ്വൈസറി ബോർഡ് മെമ്പർ മാർ ആയീട്ട് ഫാദർ മാത്യു ബേബി , മനോജ്‌ എരവൂർ ,ജയ്‌ നായര് ,ജിജി വേങ്ങത്തറ ,ബോബി എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു .സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം എല്ലാ അംഗങ്ങളും ചുമതല ഏറ്റു കൌന്സിലിന്റെ ഔദ്യോഗിക ഉത്ഗാടനവും ഭാവി പരിപാടികളും വരും ദിനങ്ങളിൽ പ്രഘ്യാപിക്കുന്നതാണ് എന്ന് സെക്രടറി പറഞ്ഞു . കാനഡയിലെ പുതിയ കുടിയേറ്റക്കാരെ തൊഴിൽ ,വാസസ്ഥലം എന്നിവ കണ്ടെത്തുന്നതിൽ സഹായിക്കുക ,പുതിയ തലമുറയിലെ കുട്ടികൾക്ക് മലയാളം പഠനം സാധ്യം ആക്കുക ,സീനിയർ സിറ്റിസൻസ് ,വനിതകൾ എന്നിവരുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ആണ് അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രധാന അജണ്ടകളിൽ ചിലത് എന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു .സുഗമമായ തിരഞ്ഞെടുപ്പിന് സഹകരിച് എല്ലാ അങ്ങങ്ങല്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യോഗം വൈകിട്ട് 8 മണിക്ക് പിരിഞ്ഞു.കൂടുതൽ വിവരങ്ങള്ക് worldmalayaleecanada@gmail.com /www.worldmalayalee.com ബന്ധപ്പെടുക .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.