You are Here : Home / USA News

കെ. എ. പി. ബി., ഫോമാ-ആർ.സി.സി.സംയുക്ത സംരംഭത്തിന് ഫണ്ട്‌ ശേഖരണം നടത്തി.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, April 30, 2016 02:08 hrs UTC

ഫ്ലോറിഡ: ദക്ഷിണ ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച്, ഫോമാ-ആർ.സി.സി. സംയുക്ത സംരംഭത്തിന് ഫണ്ട്‌ ശേഖരണം നടത്തി. കൂപ്പർസിറ്റിയിൽ ഏപ്രിൽ 9ന് ഫോമ റീജണൽ ക്യാൻസർ സെന്ററിന്റെ ധനശേഖരണാർത്ഥം നടത്തിയ "ഫേസ് ബുക്കിൽ കണ്ട മുഖം" എന്ന ഹൃസ്വ നാടകത്തിന്റെ ചടങ്ങിൽ വെച്ചാണ്‌ ഈ ഫണ്ട് ഫോമാ പ്രസിഡന്റ്‌ ആനന്ദൻ നിരവേലിന് കേരള അസോസിയേഷൻ ഓഫ് പാo ബീച്ച് പ്രസിഡന്റ്‌ ബിജു തോണി കടവിൽ കൈമാറിയത്. സെക്രട്ടറി ജോണി തട്ടിൽ, ട്രഷറർ മാത്യു തോമസ്‌, ജോയിന്റ് ട്രഷറർ റെജി സെ ബാസ്റ്റ്യൻ, കമ്മിറ്റി അംഗങ്ങളായ റെജിമോൻ ആന്റണി, ലൂക്കോസ് പൈനുംകൻ, രാജു ജോസ്, KAPB മെമ്പർമാരായ ജോർജ് ജോസഫ്‌, ജോസഫ്‌ തോമസ്‌ എന്നിവർ സന്നിതായിരുന്നു. വിശാലമനസ്കരായ പല വ്യക്തികളുടെയും സഹായത്തോടെ ആണ് ഇത്രയും തുക സംഭരിക്കാൻ കഴിഞ്ഞത്. അവരുടെ ഉദാരമായ ഈ പ്രവർത്തിക്കു ഹൃദയത്തിന്റെ ഭാഷയിൽ കെ എ പി ബി പ്രസിഡന്റ്‌ ബിജു തോണിക്കടവിൽ നന്ദി പറഞ്ഞു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഔട്ട്‌ പേഷ്യന്റ് ക്ലിനിക്കും ഡയഗ്ണോസ്റ്റിക് സെന്ററും നിർമ്മിച്ച് നൽകുന്ന ഫോമയുടെ ആർ സി സി പ്രോജക്റ്റ്‌ ഓരോ അമേരിക്കൻ മലയാളിക്കും അഭിമാനം പകരുന്നതാണ്. ഏകദേശം ഒരു ലക്ഷം അമേരിക്കൻ ഡോളറാണ് പ്രോജക്ടിന്റെ ചെലവ്. 2016 ജൂലൈയില്‍ ഫോമാ കണ്‍വന്‍ഷനു മുന്‍പായി പണിതീര്‍ത്തു കൈമാറുകയാണ് ലക്ഷ്യം. ഫോമയുടെ ഈ ജനോപകാര പ്രോജക്റ്റിനു നേതൃത്വം നല്കുന്ന ആനന്ദൻ നിറവേലും, ടീമും ആദരവര്‍ഹിക്കുന്നു. ബിജു തോണികടവിൽ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.