You are Here : Home / USA News

ഫോമാ ­-ആര്‍സിസി പ്രയാണത്തിന് മെയ് ഒന്നാം തീയതി ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ വിജയസമാപ്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 30, 2016 03:49 hrs UTC

ന്യൂയോര്‍ക്ക്: ഫോമയ്ക്കും അമേരിക്കന്‍ മലയാളികള്‍ക്കും എക്കാലത്തേയും അഭിമാനിക്കാവുന്ന ഫോമാ -­ആര്‍സിസി ബില്‍ഡിംഗ് പ്രൊജക്ടിന്റെ അവസാനത്തെ ധനശേഖരണ പരിപാടി മെട്രോ ആര്‍വിപി ഡോ.ജേക്ക് തോമസിന്റെ നേതൃത്വത്തില്‍ മെയ്­ ഒന്നാം തിയതി 5.30 ന് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്റെറില്‍ വെച്ചു നടത്തുന്നു. ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ തുടങ്ങിയ ധനശേഖരണം മെട്രോ റീജിയണില്‍ അവസാനിക്കുമ്പോള്‍ ഫോമയുടെ സ്വപ്നപദ്ധതിയുടെ സാക്ഷാത്കാരം ആണ് പൂര്‍ണ്ണമാകുന്നത്. ജനോപകാരപ്രദമായ പരിപാടികള്‍ ഏറ്റെടുത്ത നടത്തണമെന്ന ഫോമാ എക്‌­സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഫോമ പിആര്‍ഒ ശ്രീ. ജോസ് ഏബ്രഹാം ഫോമാ­- ആര്‍സിസി ബില്‍ഡിംഗ് പ്രൊജക്ടിന്റെ പ്രൊപ്പോസല്‍ കമ്മറ്റിക്കു മുന്‍പില്‍ വയ്ക്കുമ്പോള്‍ പ്രസിഡന്റ് ആനന്ദന്‍ നിരവേലിന്റെയും സെക്രട്ടറി ഷാജി എഡ്വേര്‍ഡിന്റെയും സ്റ്റാന്‍ലി കളത്തില്‍, ജോഫ്രിന്‍ ജോസ് എന്നിവരുടെ സാമ്പത്തിക വാഗ്ദാനങ്ങള്‍ ഈ പ്രൊജക്ടിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരണയായി. തുടര്‍ന്ന് ഈ പ്രൊജക്ടിന്റെ ധനശേഖരണാര്‍ത്ഥം ന്യൂയോര്‍ക്കില്‍ എത്തിയ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലിനു എമ്പയര്‍ റീജിയണ്‍ പ്രസിഡന്റ് കുര്യന്‍ ഉമ്മനും മറ്റു ഭാരവാഹികളും നിര്‍ലോഭമായ പിന്തുണ നല്‍കി. സജ്ജു, ലിബിമോന്‍ എന്ന രണ്ടു ചെറുപ്പക്കാരാണ് ന്യൂയോര്‍ക്കിലെ ആദ്യത്തെ സംഭാവനയായ 5000 ഡോളര്‍ ഫോമായ്ക്കു നല്‍കിയത്. ഈ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ കൈത്താങ്ങ് എന്ന് പറയുന്നത് ആ സംഭാവനയില്‍ നിന്നാണ് തുടങ്ങുന്നത്. ന്യൂയോര്‍ക്കില്‍ തുടങ്ങിയ പ്രയാണം ന്യൂയോര്‍ക്കില്‍ അവസാനിക്കുമ്പോള്‍ ഈ പ്രൊജക്ടിനാവശ്യമായ ഒരു ലക്ഷം ഡോളര്‍ സമാഹരിക്കുക എന്ന വലിയ ഉദ്യമത്തിനാണ് വിജയസമാപ്തി കുറിക്കുന്നത്. റീജിയണല്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച ഡോ.ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ ഫോമ ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, റീജിയണ്‍ സെക്രട്ടറി സാബു ലൂക്കോസ്, ട്രഷറര്‍ ബിനോയ് തോമസ് എന്നിവരാണ് ഈ പരിപാടി ഏകോപിപ്പിക്കുന്നത്. ഫോമ­ആര്‍സിസി പ്രൊജ്ക്ട് അഡൈ്വവസറി ബോര്‍ഡ് അംഗങ്ങളായ ബേബി ഊരാളില്‍, വര്‍ക്കി ഏബ്രഹാം, ഫോമാ സെക്രട്ടറി ഷാജി എഡ്വേഴ്ഡ്, നാഷണല്‍ കമ്മറ്റി മെമ്പേഴ്‌­സ് ആയ ഷാജി മാത്യൂ, ജോസ് വറുഗീസ്, ലാലി കളപ്പുരയ്ക്കല്‍, പിആര്‍ഒ യും പ്രൊജക്ട് കോര്‍ഡിനേറ്ററുമായ ജോസ് ഏബ്രഹാം തുടങ്ങിയവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഫോമയുടെ മുതിര്‍ന്ന നേതാക്കളും അംഗസംഘടനകളുടെ പ്രവര്‍ത്തകരുമായ സജി ഏബ്രഹാം, വര്‍ഗീസ് ചുങ്കത്തില്‍, തോമസ് സാമുവേല്‍(കുഞ്ഞു), ചാക്കോ കേയിക്കലേത്ത്, ബെഞ്ചമിന്‍ ജോര്‍ജ്ജ്, ജോര്‍ജ്ജ് തോമസ്, വര്‍ഗീസ് ജോസഫ്, തോമസ് ടി.ഉമ്മന്‍, ബേബി കുര്യാക്കോസ്, തമ്പി തലപ്പിള്ളില്‍ , ഫിലിപ്പ് മഠത്തില്‍, മാണി ചാക്കോ തുടങ്ങി നിരവധി ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതായിരിക്കും. മെയ് 1­#ാ#ം തിയതി വൈകീട്ട് 5.30 പരിപാടികള്‍ തുടങ്ങുകയും പൊതു സമ്മേളനത്തിനുശേഷം രോഷിന്‍ മാമ്മന്‍ സിജി ആനന്ദ് എന്നിവര്‍ നയിക്കുന്ന ഗാനമേളയും തടുര്‍ന്ന് നിരവധി കലാകാര•ാരുടെ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. െ്രെടസ്‌റ്റേറ്റ് ഏരിയായിലെ എല്ലാ മലയാളികളും ഈ പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.