You are Here : Home / USA News

ഷിക്കാഗോ വിമന്‍സ് ഡേ വിപുലമായി ആഘോഷിച്ചു

Text Size  

Story Dated: Sunday, May 01, 2016 12:41 hrs UTC

ജൂബി വള്ളിക്കളം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പോഷക സംഘടനയായ വിമന്‍സ് ഫോറം വിമന്‍സ് ഡേ 2016 വളരെ വിപുലമായി നടത്തി. ഏപ്രില്‍ 9 ന് ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുളള സെന്റ് മേരീസ് പളളിയുടെ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടത്തിയത്. അന്നേ ദിവസം ഉച്ച കഴിഞ്ഞ് നാല് മണി മുതല്‍ വനിതകള്‍ക്കായി വിവിധയിനം മത്സരങ്ങള്‍ നടത്തപ്പെട്ടു. വളരെ ആകര്‍ഷകമായ രീതിയില്‍ ഫ്‌ലവര്‍ അറേഞ്ച്‌മെന്റ്, വെജിറ്റബിള്‍ / ഫ്രൂട്ട് കാര്‍വിങ്, ഹെയര്‍ സ്‌റ്റൈലിങ് എന്നീയിനങ്ങളില്‍ വനിതകള്‍ പങ്കെടുത്തു. ഷാന മോഹന്‍, അനി അരുണ്‍, പ്രിയ റോബിന്‍ എന്നിവര്‍ ഈ മത്സരങ്ങള്‍ വിലയിരുത്തി. അറേഞ്ച്ഡ് മാര്യേജ്/ ലവ് മാര്യേജ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വാശിയേറിയ ഡിബേറ്റ് മത്സരം ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. സിബു മാത്യുവും ആഷ മാത്യുവും ഡിബേറ്റിന്റെ മോഡറേറ്ററായി മത്സരം നിയന്ത്രിച്ചു.

 

 

ജോഷി കുഞ്ചെറിയ, ബീന വളളിക്കളം, സിനില്‍ ഫിലിപ്പ് എന്നിവര്‍ ഡിബേറ്റ് മത്സരം വിലയിരുത്തി. സുനൈന ചാക്കോ നേതൃത്വം നല്‍കിയ ഡംഷരേഡ്‌സ് എന്ന ഗെയിം വളരെ രസാവഹമായിരുന്നു. വനിതകള്‍ക്കായി നടത്തിയ പാട്ടു മത്സരത്തിന് പ്രശസ്ത ഗായകരായ ജസി തരിയത്ത് ശാന്തി ജയ്‌സനും വിലയിരുത്തി. തുടര്‍ന്ന് ഏഴ് മണിക്ക് നടന്ന പൊതുസമ്മേളനം ഇല്ലിനോയി സ്റ്റേറ്റിലെ ആദ്യത്തെ മലയാളി ജഡ്ജിയായ കക്ക് കൗണ്ടി ക്രിമിനല്‍ കോര്‍ട്ട് ജഡ്ജ് മരിയ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ടോമി അമ്പേ നാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇന്ത്യന്‍ കൗണ്‍സിലര്‍ ഓഫീസര്‍ രാജേശ്വരി ചന്ദ്രശേഖരനും എഴുത്തുകാരി രതീദേവിയും വിശിഷ്ടാതിഥികളായെത്തി പ്രസംഗിച്ചു. ഷിക്കാഗോയിലെ വിവിധ തലങ്ങളില്‍ നേതൃത്വത്തിലിരിക്കുന്ന വനിതകള്‍ ജസി റിന്‍സ് (വൈസ് പ്രസിഡന്റ്, ഷിക്കാഗോ മലയാളി രാധനായര്‍ (ഡിവിഷണല്‍ ഡയറക്ടര്‍, ജോണ്‍ സ്‌ട്രോജര്‍ ഹോസ്പിറ്റല്‍), ഷിജി അലക്‌സ്, (സെക്രട്ടറി ഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ച്), ഷൈനി പട്ടരുമഠത്തില്‍ (ഏഷ്യാനെറ്റ് യുഎസ് റൗണ്ടപ്പ് ന്യൂസ് അവതാരിക) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.