You are Here : Home / USA News

കേരളത്തിന്റെ തനതായ രുചിയുമായി - 'ലേ കൊച്ചി

Text Size  

Story Dated: Sunday, May 01, 2016 01:33 hrs UTC

ടൊറോന്റോ: മുന്നൂറിലേറെ സ്വാദിഷ്ടമായ സൌത്ത് ഇന്ത്യൻ വിഭവങ്ങളൊരുക്കി കേരളത്തിന്റെ രുചിക്ക് പേരും പെരുമയും നേടിയെടുക്കാൻ കനേഡിയൻ മലയാളികൾക്ക് ഒരു അഭിമാനസ്തംഭമായി ഒരു മലയാളി റെസ് റ്റോറൻന്റ് - 'ലേ കൊച്ചി ' കാനഡയിൽ ഉടൻ പ്രവർത്തനമാരംഭിക്കുന്നു.! ഒന്റാരിയോയിലെ ബ്രാംണ്ടനിലുള്ള 20 ഡ്യൂസൈഡ് ഡ്രൈവിൽ ( 20 Dewside Dr. Unit :10 , Brampton L6R 3Y 3 Ontario ) മെയ്‌ മധ്യത്തോടെ പ്രവർത്തനമാരംഭിക്കുന്ന ഈ റസ് റ്റോറന്റിൽ എല്ലാ പരമ്പരാഗത രീതിയിലുമുള്ള കേരളീയ വിഭവങ്ങളും ലഭ്യമായിരിക്കും.

മൺചട്ടിയിൽ പാചകം ചെയ്ത മീൻകറി, വാഴയിലയിൽ പൊള്ളിച്ച കരിമീൻ, മുളക്കുറ്റിയിൽ ഉണ്ടാക്കിയ ബിരിയാണി, ചിരട്ടയിൽ ഉണ്ടാക്കിയ പുട്ട് തുടങ്ങി മലയാളികൾ കണ്ടും കേട്ടും രുചിച്ചുമറിഞ്ഞ വൈവിധ്യമാർന്ന എല്ലാത്തരം വിഭവങ്ങളുടെയും ഒരു കലവറയായിരിക്കും "ലേ കൊച്ചി " . ഇരുന്നു കഴിക്കാനും, പാഴ്‌സൽ വാങ്ങി ക്കൊണ്ടുപോകാനും മാത്രമല്ല ഓർഡർ അനുസരിച്ച് വീടുകളിൽ ഡെലിവറി ചെയ്യാനുള്ള സൌകര്യവുമുണ്ടായിരിക്കും. ചെറുപ്പക്കാരായ പാലാക്കാരാൻ നോബി ഫിലിപ്പിന്റെയും തൃശ്ശൂർ സ്വദേശി ഷിനോ ജോർജിന്റെയും ചിരകാല സ്വപ്നമാണ്‌ 'ലേ കൊച്ചി ' യിലൂടെ പൂവണിയുന്നത്. കൂടുതൽ വിവരങ്ങൾക്ക് അവരുടെ വെബ്‌ സൈറ്റ് : http://www.lekochi.ca/ സന്ദർശിക്കുകയോ, 905-580-9999 നമ്പറിൽ വിളിക്കുകയോ, lekochi2015 @ gmail.com എന്ന ഈ -മെയിലിൽ ബന്ധപ്പെടുകയോ ചെയ്യുക. ഫേസ് ബുക്കിൽ https://www.facebook.com/LeKochi-926269294125009/ ലൈക്ക് ചെയ്യാവുന്നതാണ് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.