You are Here : Home / USA News

മങ്കയുടെ ചില്‍ഡ്രന്‍സ് ഡേ ഗംഭിരമായി ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, May 02, 2016 11:16 hrs UTC

കാലിഫോര്‍ണിയ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) യുടെ നാലാമതു ചില്‍ഡ്രന്‍സ് ഡേ സാന്‍ഹൊസെയിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ സെന്ററില്‍ വച്ചു ഗംഭിരമായി ഏപ്രില്‍ 23 ന് ആഘോഷിച്ചു. പ്രീ­കെ മുതല്‍ 12 ക്ലാസുകള്‍ വരെയുള്ള കുട്ടികള്‍ക്ക് എക്‌സിബിഷന്‍ ഇംഗ്ലീഷ് പ്രസംഗം,, ചെസ്സ്­, മാത്ത് ബീ, സ്‌പെല്ലിങ്ങ് ബീ, ചിത്രരചന, മലയാളം ഗാനം, ഇംഗ്ലീഷ് ഗാനം, ഒറ്റക്കും ഗ്രൂപ്പ്­ ആയുമുള്ള നൃത്തം, ഫാന്‍സി ഡ്രസ്സ്­ എന്നീ കലാ മല്‍സരങ്ങളില്‍ സന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ പ്രതിഭാശാലികളായ ഇരുന്നൂറോളം കൊച്ചു കലാകാരന്മാരും കലാകാരികളും പങ്കെടുത്തു.

 

മങ്കയുടെ ട്രസ്റ്റി ബോര്‍ഡ് മെംബര്‍ ടോജോ തോമസ്­ പരിപാടി ഉദ്ഘാടനം ചെയ്തു. കലാമേളയ്ക്ക് ചുക്കാന്‍ പിടിച്ചത് മങ്ക ബോര്‍ഡ് അംഗങ്ങളായ ശ്രീജിത്ത്­ കറുത്തൊടി, റാണി സുനില്‍ എന്നിവരാണ്. ഇവരുടെയും മങ്ക പ്രസിഡണ്ട്­ ബെന്‍സി അലക്‌സ് മാത്യു, വൈസ് പ്രസിഡണ്ട്­ ബീന രേമേഷ് എന്നിവരുടേയും നേതൃത്തത്തില്‍ മങ്കയുടെ ബോര്‍ഡ്­ അംഗങ്ങളും, മങ്കയുടെ യുവ സംഘടനയായ കാമില്‍ (ഇഅങഥഘ) അംഗങ്ങളും ചില്‍ഡ്രന്‍സ് ഡേ വിജയിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. മത്സരങ്ങളില്‍ വിജയം കൈവരിച്ച പ്രതിഭകള്‍ക്കുളള സമ്മാനദാനം കൂപ്പര്‍ടീനോ സിറ്റി വൈസ് മേയര്‍ സവിത വൈദ്യനാഥനും, ഹിലാരി ക്ലിന്റന്റെ നാഷനല്‍ ഇലക്ഷന്‍ ഫൈനാന്‍സ് കമ്മിറ്റി അംഗവുമായ അജയ് ജെയിന്‍ ബുട്ടോറിയ, പ്രമുഖ എഴുത്തുകാരി ശ്രീദേവി കൃഷ്ണനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കലാ മത്സരങ്ങളില്‍ മങ്ക സ്റ്റാര്‍സ് (കലാതിലകം) ആയി റിയാന ഡാനിഷ്, പ്രഗ്യ പ്രവീണ്‍, രൂബ ഷജീബ്,ശ്വേത നായര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.