You are Here : Home / USA News

പതിനേഴാമതു ഫോക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ ജൂലൈ 1 മുതല്‍ 4 വരെ ടൊറന്റോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, May 02, 2016 11:19 hrs UTC

ടൊറന്റോ: ജൂലൈ രണ്ടിന് ടൊറന്റോയില്‍ (ഹില്‍ട്ടണ്‍,8500 വാര്‍ഡന്‍ ആവന്യൂ,മാര്‍ക്കം,എല്‍സിക്‌സ്ജി വണ്‍ഏഫൈവ് ഒന്റാരിയോ,കാനഡ.) നടക്കുന്ന ഫോക്കാനാ കണ്‍വഷന്‍െറ പതിനേഴാമതു നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച സാഹിത്യ സമ്മേളനത്തിന്‍െറ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. കേരളസാംസ്കരിക പാരമ്പര്യത്തിന്‍െറ തിലകക്കുറിയായ മാതൃഭാഷയുടെയും,നമ്മുടെ ശ്രേഷ്ഠഭാഷയുടെയും വര്‍ണ്ണശബളമായ പൂക്കള്‍ പൊട്ടിവിടരുന്നു. കേരളത്തനിമയും, പഴമയും,പാരമ്പര്യങ്ങളും ഇഴുകി ചേരുന്ന ദേവ-ദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ അക്ഷരസ്‌നേഹികള്‍ക്കും, ഭാഷാസ്‌നേഹികള്‍ക്കും ഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും എത്തുന്നു.

 

പ്രശസ്ത കവിയും,സിനമ-സീരിയല്‍ നടനുമായ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രശ്‌സ്ത നോവലിസ്റ്റും സാഹിത്യകാരനുമായ ശ്രീ സേതു, കഥാകാരനും, മാദ്ധ്യമം ആഴ്ചപ്പതിപ്പിന്‍െറ പത്രാധിപരുമായ ശ്രീ പി.കെ. പാക്കടവ്, ഭാരത്ഭവന്‍ കേരള ടിവിയുടെ സാരഥിയും കഥാകാരനും നോവലിസറ്റുമായ ശ്രീ സതീഷ്ബാബു പയ്യന്നൂര്‍ എന്നിവരും പങ്കെടുക്കുന്നു.

കാര്യപരിപാടികളുടെ ഏകദേശരൂപം:

ജൂലെ 2-2016 രാവിലെ 9.30 -ന് കവിസമ്മേളനം:ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉത്ഘാടനം ചെയ്ത് ആമുഖ പ്രഭാഷണം.

കവി അരങ്ങ്:സമയം.9.30- 11.30, മോഡറേറ്റര്‍:ശ്രീ ദിവാകരന്‍ നമ്പൂതിരി, കോ-ഡിനേറ്റര്‍: ശ്രീ സുരേഷ് നല്­തിക്കോട്. ഡോ.നന്ദകുമാര്‍. കാവ്യ വാസനയുള്ള ഏവര്‍ക്കും സ്വാഗതം (സ്വന്തം കവിതയോ അല്ലെങ്കില്‍ പ്രശസ്തരായ കവികളുടെയോ), തടര്‍ന്ന് ചര്‍ച്ച "ആധുനിക കവിത'. കഥാലോകം:സമയം. 12-13, ഉത്ഘാടനം: ശ്രീ പി.കെ പാക്കടവ്,തുടര്‍ന്ന് ആമുഖ പ്രഭാഷണം മോഡറേറ്റര്‍: ശ്രീമതി നിര്‍മ്മല, കോര്‍ഡിനേറ്റര്‍: ശ്രീ ശങ്കര്‍, ശ്രീമതി ഷീല ഡാനിയല്‍ നോവല്‍ സാഹിത്യം: സമയം.14-15.3 0, ഉത്ഘാടനം, ആമുഖ പ്രഭാഷണം, ശ്രീ സേതു മോഡറേറ്റര്‍:ശ്രീ ജോണ്‍ ഇളമത, കോര്‍ഡിനേറ്റര്‍: ശ്രീ അശോകന്‍ വെങ്ങാശ്ശേരി, ശ്രീമതി നീന പനക്കല്‍ പ്രബന്ധം: അശോകന്‍ വേങ്ങാശേരി, (കുടിയേറ്റ മലയാളി എഴുത്തുകാരും,രചനകളും), തടര്‍ന്ന്, ചര്‍ച്ച, അഭിപ്രായങ്ങള്‍. ചിരി അരങ്ങ്: സമയം. 16-17.30 മോഡറേറ്റര്‍: ശ്രീ അലക്‌സ് ഏബ്രഹാം കോ-ഡിനേറ്റര്‍: ശ്രീ റെന്നി തോമസ് (അശ്ശീലമെന്ന് പ്രത്യക്ഷത്തില്‍ തോന്നാത്ത നര്‍മം,പ്രീക്ഷിക്കുന്നു.

 

ചിരി അരങ്ങില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍, ഈ ടെലിഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക: 905 848 0698. പൊതുവായി സാഹിത്യ സളേനത്തെപ്പറ്റി കൂടുതല്‍ അറിയാന്‍:-ജോണ്‍ഇളമത.സാഹിത്യ സമ്മേളന കമ്മിറ്റിക്കു വേണ്ടി, ജോണ്‍ ഇളമത അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.