You are Here : Home / USA News

കെ എച് എൻ എ യുവജന സംഗമത്തിനു നോർത്ത് കരോളിനയിൽ മെയ്‌ 7 ന് ശുഭാരംഭം

Text Size  

Story Dated: Tuesday, May 03, 2016 11:08 hrs UTC

ഡോ എൻ ഗോപാലകൃഷ്ണൻ അമേരിക്കയിലേക്ക്

കെ എച് എൻ എ യുവ ജന സംഗമത്തിനു മെയ്‌ 7 ന് തിരി തെളിയും .

 

കെ എച് എൻ എ യുവ , കൈരളി സത് സംഗം ഓഫ് കരോളിനാസിന്റെ സഹകരണത്തോടെ ഒരുക്കുന്ന കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് യുവ പ്രതിനിധികൾ എത്തി ചേരും . ഡോ.എൻ. ഗോപാലകൃഷ്ണൻ വിശിഷ്ടാഥിതിയായി മുഖ്യ പ്രഭാഷണം നടത്തുന്നതിനോടൊപ്പം അദ്ദേഹവുമായി മണിക്കൂ റുകൾ നീണ്ടു നിൽക്കുന്ന ചോദ്യ ഉത്തര പരിപാടിയും സവിശേഷത യായിരിക്കും . ഭാരതീയ വിചാരധാരകളെ അപഗ്ര ഥി ക്കുന്നതിനൊപ്പം വിവിധ വിഷയങ്ങളിൽ സംശയങ്ങൾ ദൂരികരിക്കാൻ കിട്ടുന്ന ഒരു അപൂർവ അവസരത്തിനായി ഷാർലറ്റിലെ ഹിന്ദു സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി .

 

വരുന്നു .സനാതന ചിന്താധാരകളെ ശാസ്ത്രീയമായി അപഗ്രഥിച്ചു സാധാരണകാർക്ക് മനസിലാകുന്ന വിധത്തിൽ ലളിതമായി അവതരിപ്പിക്കുന്ന സാറിന്റെ പ്രഭാഷണ ശൈലി എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ അദ്ധേഹത്തെ സ്വികാര്യനാക്കി. ഭാരതീയ പൈതൃക മൂല്യങ്ങളിൽ അടിയുറച്ച ജീവിത വീക്ഷണം മനുഷ്യ ജീവിതത്തിൽ ഉണ്ടാക്കുന്ന പരിവർത്തനം അദ്ദേഹത്തിന്റെ പ്രഭാഷണത്തി ലെ മുഖ്യ വിഷയമാകും .ശനിയാഴ്ച വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മനസ് ശരീരം ആരോഗ്യം എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും

 

.കെ എച് എൻ എ പ്രസിഡന്റ്‌ ശ്രീ സുരേന്ദ്രൻ നായർ ഉൾപ്പടെ കെ എച് എൻ എ യുടെ വിവിധ പ്രതിനിധികൾ പങ്കെടുക്കും .കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ് . സി. എസ്. ഐ. ആർ എന്ന ഭാരത സർക്കാർ സ്ഥാപനത്തിൽ നിന്നും മുതിർന്ന ശാസ്ത്രഞ്ജൻ ആയി വിരമിച്ച അദ്ദേഹം ഭാരതത്തിന്റെ പൈതൃകം നിലനിർത്തുന്നത്തിന്നും പരിപോഷിപിക്കുന്നതിനും വേണ്ടി സ്ഥാപിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെരിറ്റെജിന്റെ ഡയറക്ടർ കൂടിയാണ്. ഭാരതത്തിനകത്തും പുറത്തും നിരവധി പ്രഭാഷണങ്ങൾ നടത്തി അനേകായിരം ജനങ്ങളെ മുല്യധിഷ്ടിത ജീവിതത്തിന്റെ പാഠങ്ങൾ മനസിലാക്കി കൊടുത്ത ഡോ. എൻ. ഗോപാലകൃഷ്ണൻ സാറിന്റെ പ്രഭാഷണം നേരിട്ട് ശ്രവിക്കുക എന്നത് ഭാഗ്യമായി കരുതുന്നവരാണ് ഒട്ടുമിക്ക മലയാളികളും.വിവിധ കലാപരിപാടികളോടെ ശനിയാഴ്ച രാവിലെ 9 മണിക്ക് യുവ ജന സംഗമത്തിന് തുടക്കമാവും .

 

report Renjith Nair

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.