You are Here : Home / USA News

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമo ചരിത്രം തിരുത്തി കുറിച്ചു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, May 03, 2016 11:41 hrs UTC

ന്യൂയോർക്ക്‌: വിഷുവിന്റെ ഐശ്വര്യവും, ഈസ്റ്ററിന്റെ പ്രത്യാശയും ആഹ്ലാദം പകര്‍ന്ന കുടുംബ സംഗമം വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രതാപകാലത്തിന്റെ തിരിച്ചുവരവായി. വൈറ്റ്പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓടിറ്റോറിയo നിറഞ്ഞുകവിഞ്ഞ സദസിൽ മലയാളി ഐക്യത്തിന്റെ പൂക്കാലം വിരിഞ്ഞപ്പോൾ പങ്കെടുത്തവരിൽ പുത്തനാവേശം. നാലു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിനു തിലകം ചാര്‍ത്തി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കേരളീയ തനിമയും നിറഭംഗികളും കൈമോശം വരാതെ ഒരുവട്ടംകൂടി കുടുംബസംഗമo നിറഞ്ഞുകവിഞ്ഞ സദസിൽ ആഘോഷിചപ്പോൾ പ്രവാസി മലയാളിക്കും മറ്റു മലയാളിഅസോസിയേഷനുകൾക്കും മാതൃകയായി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. മുഖ്യാതിഥിയായി പങ്കെടുത്ത്‌ ഈസ്റ്റർ സന്ദേശം നൽകിയ പ്രമുഹ വേദ പണ്ഡിതനും മികച്ച വക്മിയുംആയ കനനായ അർചിടോസ് സഭയുടെ അഭിവന്ദ്യ മെത്രാപോലീത്താ ആയുബ് മോർ സിൽവനോസ് തിരുമേനി മതങ്ങൾക്കപ്പുറത്തേക്കുള്ള മലയാളിയുടെ ഐക്യബോധമാണ്‌ ചൂണ്ടിക്കാട്ടിയത്‌. ഈസ്റ്റർ ആഘോഷത്തിലും വിഷു ആഘോഷത്തിലും താൻ പങ്കെടുത്തിട്ടുണ്ട്‌. എന്നാൽ ഇതു രണ്ടും ഒരുമിച്ചാഘോഷിക്കുന്ന ഒരു വേദിയിൽ ഇതാദ്യമാണ്‌ അദ്ദേഹം പറഞ്ഞു. കുരിശിൽ മരിച്ച്‌ മരണത്തെ കീഴടക്കിയ നീതിസൂര്യനായ യേശുവിന്റെ പുനരുദ്ധാനമാണ്‌ ഈസ്റ്റർ . നരകാസുരനെ മഹാവിഷ്‌ണു വധിച്ചതിന്റെ അനുസ്‌മരണമാണ്‌ വിഷു എന്നു ഒരു ഐതിഹ്യം പറയുന്നു. മറ്റൊന്ന്‌ രാവണന്റെ ഭരണകാലത്ത്‌ കിഴക്ക്‌ ഉദിക്കാതിരുന്ന സൂര്യന്‍ ശ്രീരാമൻ രാവണനെ വധിച്ചശേഷം കിഴക്ക്‌ വീണ്ടും ഉദിച്ചുതുടങ്ങിയതിന്റെ അനുസ്‌മരണമായും പറയുന്നു. രണ്ടു മതവിഭാഗങ്ങളിലും നന്മയുടെ പ്രതീകമാണ്‌ ഈ ആഘോഷങ്ങൾ . വിഷുക്കണിയാകട്ടെ ജീവന്റേയും നന്മയുടേയും പ്രതീകം തന്നെ. രണ്ടു വിശ്വാസാചാരങ്ങള്‍ ഒരേ സദസില്‍ ആഘോഷിക്കാൻ കഴിയുന്നു എന്നതു നിസാരമല്ല. മലയാളി എന്ന ഐക്യബോധം ആണ്‌ താനിവിടെ കാണുന്നത്‌. ഒരർത്ഥത്തിൽ കേരളത്തിൽ നഷ്‌ടമാകുന്ന മലയാളിത്തനിമ ഇപ്പോൽ വിദേശത്ത്‌ ജീവിക്കുന്ന മലയാളിയിലാണ്‌ നിലനില്‍ക്കുന്നത്‌. ഇതു കുടുംബ സംഗമമാണ്‌. കുടുംബത്തിനു വലിയ അർത്ഥമുണ്ട്‌. കൂടുമ്പോൾ ഇമ്പമുള്ളതാണെന്നു ചിലർ . കൂടുമ്പോള്‍ ഭൂകമ്പം ഉണ്ടാകുന്നതെന്നു മറ്റു ചിലര്‍. ഇതിലേതാണ്‌ നമ്മുടെ കുടുംബം എന്നു ആലോചിക്കണം. ഇമ്പമുള്ളതാകണമെങ്കിൽ കുട്ടികൾക്കു ചെറുപ്രായത്തിലേ ദൈവത്തെ നൽകണം, മൂല്യങ്ങളെ നൽകണം. യുവത്വത്തിൽ അവർ പല വഴി പോകാം. പക്ഷെ അടിയുറച്ചു വേരുള്ള വൃക്ഷം പോലെ അവർ ആ മൂല്യങ്ങളിലേക്കു മടങ്ങിവരും. ഈസ്റ്ററിന്റെ വലിയ സന്ദേശം സമാധാനമാണ്‌. അത്‌ ഞാനും നിങ്ങള്‍ക്ക്‌ ആശംസിക്കുന്നു. അതുപോലെതന്നെ വിഷുവിന്റെ ഐശ്വര്യസമ്പൂര്‍ണമായ ആശംസകളും. അമേരിക്കയിലെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ തലത്തിൽ ഷൊഭികുന്ന പദ്മശ്രി ഡോ പി സോമസുന്ദരം വിഷു സന്ദേശത്തിൽ വിഷു തന്നെ ഒരു മാമ്പഴക്കാലത്തെയാണ്‌ ഓർമ്മിപ്പിക്കുന്നതെന്ന്‌ പറഞ്ഞു. വിഷുക്കണി കണ്ട്‌ കണ്ണനെ വന്ദിച്ച്‌ പുതിയ വർ ഷത്തിലേക്ക്‌ കാലെടുത്ത്‌ വെയ്‌ക്കുമ്പോള്‍ ഐശ്വര്യത്തിന്റെ തിരിനാളം കെടാതെ ജീവിതത്തെ ധന്യമാക്കട്ടെ എന്നദ്ദേഹം ആശംസിച്ചു. പ്രവാസ നാട്ടിലും നമ്മുടെ പൈതൃകത്തെ ഗൃഹാതുരത്വത്തോടെ അനുസ്‌മരിക്കുന്ന മലയാളിയുടെ ഒത്തുകൂടലാണിത്‌. അങ്ങനെ കഴിഞ്ഞ നാൽപ്പത്തിരണ്ട്‌ വർഷങ്ങൾ അമേരിക്കൻ മലയാളികൾക്കൊപ്പം സജീവമായി നിലകൊണ്ട് അമേരിക്കൻ മലയാളി സമൂഹത്തിന്റെ നിർണ്ണായകമായ സാന്നിധ്യമായി മാറുവാൻ വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷന് കഴിഞ്ഞു .ഈ പരിപൂർണ്ണ വിജയത്തിന് ഈ സംഘടനയെ സഹായിച്ചത് ഇന്നുവരെ ഈ പ്രസ്ഥാനത്തെ നയിച്ച നേതാക്കന്മാർ ,അംഗങ്ങൾ ,അതിലുപരി നമ്മുടെ മലയാളി സമൂഹം ജാതി മത ചിന്തകൾക്ക് അതീതമായി ഈ സംഘടനയ്ക്കൊപ്പം നിലകൊള്ളുന്നു എന്ന വലിയ പ്രത്യേകതയും ഉണ്ട് . അസോസിയേഷന്റെ സെക്രട്ടറി ടെറൻസൺ തോമസ്‌ ആമുഖ പ്രസംഗം നടത്തി. സ്വാഗതം ആശംസിച്ചു .പ്രസിഡന്റ്‌ ശ്രീകുമാർ ഉണ്ണിത്താൻ മലയാളികൾ അമേരിക്കയിൽ കൈവരിച്ച നേട്ടങ്ങൾ അനുസ്‌മരിച്ചു. അതനുസരിച്ച്‌ രാഷ്‌ട്രീയ-സാമൂഹിക മണ്‌ഡലങ്ങളില്‍ നമുക്ക്‌ ഉയര്‍ച്ച കൈവരിക്കാനിയിട്ടില്ല. അതിനുള്ള ശ്രമം പുതുതലമുറയിലൂടെ കൈവരിക്കാന്‍ നാം മുന്നിട്ടിറങ്ങണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. അംഗങ്ങളുടെ അഭ്യർഥനയെ മാനിച്ചു പൊതു മീറ്റിങ്ങും ഇല്ലാതെ നടത്തിയ കുടുംബ സംഗമo ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കെ.ജെ. ഗ്രിഗറിയുടേയും രത്‌നമ്മ രാജന്റേയും നേതൃത്വത്തില്‍ ഒരുക്കിയ വിഷുക്കണിയോടെയും വിഷുക്കൈനീട്ടത്തോടെയും പരിപാടികൾ തുടങ്ങി. അസോസിയേഷന്റെ ട്രഷറർ കെ.കെ. ജോണ്‍സണ്‍, ജോയിന്റ്‌ സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ എം വി ചാക്കോ , ഫാമിലി നൈറ്റ്‌ കോര്‍ഡിനേറ്റർ ജോയി ഇട്ടൻ , ഗണേഷ്‌ നായർ ,കൊച്ചുമ്മൻ ജേക്കബ് ,ജെ. മാത്യുസ്,എം.വി കുര്യൻ , കെ.ജെ. ഗ്രിഗറി,കെ.ജി. ജനാർദ്ദനൻ ,ലിജോ ജോൺ, ഷൈനി ഷാജൻ , രത്‌നമ്മ രാജൻ , ജോൺ മാത്യു (ബോബി) ,സുരേന്ദ്രന്‍ നായർ ,രാജ് തോമസ്,വിപിന്‍ ദിവാകരൻ ഡോ. ഫിലിപ്പ് ജോര്‍ജ് ,ജോൺ സി വർഗീസ്, രാജന്‍ ടി ജേക്കബ്,ചാക്കോ പി ജോർജ് (അനി) എന്നിവർ ചടങ്ങുകൾക്ക്‌ നേതൃത്വം നല്‍കി. റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ , ഫൊക്കാന ജനറൽ സെക്രട്ടറി വിനോദ്‌ കെയാർകെ,ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേർഡ്‌ ,എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌ ഫൊക്കാന ട്രഷർ ജോയി ഇട്ടൻ ,ഫോമാ ജോ. സെക്രട്ടറി സ്റ്റാന്‍ലി കളത്തിൽ ,ഫൊക്കാന ജോ. സെക്രട്ടറി ജോസഫ്‌ കുരിയപ്പുറം , ഫൊക്കാന റിജിയനൽ വൈസ്‌ പ്രസിഡന്റ്‌ ഡോ. ജോസ്‌ കാനാട്ട്‌, ജസ്റ്റീസ് ഫൊര്‍ ഓള്‍ ചയര്‍ തോമസ് കൂവള്ളൂര്‍, ജോർജ് പാടിയേടത്ത്‌ , ഫോമാ PRO ജോസ് എബ്രഹാം, വേൾഡ് ആയപ്പ സേവ ട്രസ്റ്റ്‌ പ്രസിഡന്റ്‌ പാർഥസാരഥി പിള്ള , യോങ്കെർസ് മലയാളി അസോസിഷൻ പ്രസിഡന്റ്‌ ജോബി ഐസക്, കേരള സമാജം ഓഫ് ന്യൂ ജേർസി ബോബി തോമസ്‌, കേരള കൾചറൽ അസോസിഷൻ പ്രസിഡന്റ്‌ ജോർജ് മരിചേരി , മഹിമ പ്രസിഡന്റ്‌ ഉണ്ണി ഇലവൻ മഠം, NBA പ്രസിഡന്റ്‌ രാജഗോപാൽ കുന്നപള്ളിൽ,ഫൊക്കാനാ വനിതാ ഫോറo ചെയർ പേർസൺ ലീല മാരട്ട്‌, Eng.അസോസിയേഷന്റെ ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പ്രീത നമ്പ്യയാർ , NSS ഓഫ് നോർത്ത് അമേരിക്ക സെക്രട്ടറി സുനിൽ നായർ,ലൈസി അലക്സ്‌ ,പ്രദീപ്‌ നായർ, Dr.നിഷ പിള്ള ,Dr. A K B പിള്ള , മാധ്യമ പ്രവർത്തകരായ സുനിൽ ട്രൈസ്റ്റാർ മനേജിങ്ങ് ഡയറക്ടർ ഓഫ് പ്രവാസി ചാനൽ , ജോസ് കടാപുറം മനേജിങ്ങ് ഡയറക്ടർ ഓഫ് കൈരളി റ്റീവി USA , കൃഷ്ണ കിഷോർ ഇൻഡ്യ പ്രസ് ക്ല്ബ് ഓഫ് നോർത്ത് അമേരികയുടെ ന്യൂ യോർക്ക്‌ ചാപ്റ്റർ പ്രസിഡന്റ്‌ (ഏഷ്യനെറ്റ് )ജോർജ് ജോസഫ്‌ (ഇമലയാളീ )തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു. കലാപരിപാടികൾക്ക്‌ ഷയിനി ഷാജാൻ എം.സിയായി പ്രവർത്തിച്ചു. ഒരു സംഘടനയുടെ നാളെയുടെ വാഗ്ദാനങ്ങളാണ് അവിടുത്തെ യുവസമൂഹം .ഇന്നുവരെ വെസ്റ്റ്‌ ചെസ്ടറിന്റെ വളര്ച്ചയ്ക്ക് തങ്ങും തണലുമായി പ്രവര്ത്തിച്ചത് യുവ സമൂഹമാണ്.യുവത്വത്തിന്റെ കരുത്തിൽ നമ്മുടെ പൂർവികർ ആരംഭിച്ച സംഘടന ആ ദീപം കെടാതെ പുതിയ തലമുറയിലേക്കു ആവാഹിച്ചു നയിക്കുന്നതിൽ കാട്ടിയ ആര്ജവം പുതിയ തലമുരയുടെത് തന്നെയാണ് .അവര്ക്കായി നാം ഒരുക്കിയ വേദികൾ ,ആ വേദികളിൽ അവർ നമുക്കായി ഒരുക്കിയ കലാപ്രകടനങ്ങൾ ഇവയെല്ലാം അവർക്കും കാണികളായ നമുക്കും പ്രചോദനങ്ങലായിരുന്നു .അന്നും ഇന്നും .സംഘടന പുതിയ തലമുറയ്ക്ക് നല്കിയ അവസരങ്ങളും ,കരുതലും അവരുടെ കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്കും ഗുണം ചെയ്തിട്ടുണ്ട് .അത് മാത്രമാണ് സംഘടന ഉദ്ദേശിക്കുന്നത് ന്യൂ യോർകിൽ നിന്നുള്ള ജ്യാല ഡാൻസ് ഗ്രൂപ്പ്‌(സ്മിത ഹരിദാസ്‌ , ശാലിനി രജേന്ദ്രൻ ,കല സതീഷ്,പ്രിൻസി സന്ദീപ്‌ ) ,MGM ഡാൻസ് ഗ്രൂപ്പ്‌( ദേവിക ഹരി),ഗോള്‍ഡന്‍ ഫ്‌ളീറ്റ്‌ ഡാന്‍സ്‌ ഗ്രൂപ്പ്‌ (മുണ്ടക്കൽഗ്രൂപ്പ്‌) നാട്യമുദ്ര ഡാൻസ് ഗ്രൂപ്പ്‌, വെസ്റ്റ് ചെസ്റ്ററിലെ കുട്ടികളുടെ നൃത്തനൃത്യങ്ങളും ഗണേഷ് നായർ അനിയിച്ചോരുക്കിയ മഴനിലപ്പോന്ന് എന്ന നാടകം സദസിന്റെ മനംകവർന്നു. നറുക്കെടുപ്പിലൂടെ വിലപിടിപ്പുള്ള ഗിഫ്റ്റുകൾ വിതരണം ചെയ്തത് ഏവരിലും സന്തോഷം ഉളവാക്കി. വൈറ്റ് പ്ലൈൻസിലുള്ള ഇൻഡ്യ കഫെ (അബ്ദുൾ ) നൽകിയ കേരള ഡിന്നറിനെ എല്ലാവരും ഒരുപോലെ പ്രശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.