You are Here : Home / USA News

നാഷണല്‍ പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ് ബോസ്റ്റണില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 03, 2016 07:26 hrs UTC

ജോയി തുമ്പമണ്‍

 

ബോസ്റ്റണ്‍: നാഷണല്‍ പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സിന്റെ 8 ാം ദേശീയ സമ്മേളനം 2016 മെയ് 26 മുതല്‍ 29 വരെ ഇന്റര്‍ നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. മാസിസിസ്റ്റ്‌സ് (24 Ray Avenue, Burlington, MA-01803). 24 മണിക്കൂറും ആഴ്ചയുടെ എല്ലാ ദിവസവും ടെലിഫോണിലൂടെ പ്രാര്‍ഥനയുടെ ശൃംഖലയില്‍ നൂറുകണക്കിന് ആളുകള്‍ ഒന്നിച്ചു കൂടി ലോക സമാധാനത്തിനായും വ്യക്തി ജീവിതങ്ങളുടെ ആവശ്യങ്ങള്‍ക്കായും പ്രാര്‍ഥിക്കുന്ന ഈ പ്രയര്‍ ലൈനിലെ അംഗങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഒന്നിച്ചു കൂടി കൂട്ടായ്മ പുതുക്കുന്നതാണ് നാഷണല്‍ പ്രയര്‍ കോണ്‍ഫറന്‍സ്. സിസ്റ്റര്‍ സൂസന്‍ ജോര്‍ജ്, ഡോ. രാജന്‍ ദാനിയേല്‍, ജോണ്‍ വര്‍ഗീസ് തുടങ്ങിയ അനേകര്‍ ഇതിന് നേതൃത്വം നല്‍കുന്നു. ഈ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സിസ്റ്റര്‍ സൂസന്‍ ജോര്‍ജുമായി 978 257 2423 എന്ന നമ്പറില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ ംംം.ുമൃമ്യലൃഹശില24.രീാ എന്ന വെബ് സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യം. ഭക്ഷണ ക്രമീകരണങ്ങളും സൗജന്യമായി നല്‍കുന്നതാണ്. ഹാര്‍വെസ്റ്റ് ടിവി മീഡിയ പാര്‍ട്ട് നന്മറായി പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.