മിസ്സിസാഗാ: കാനഡയിലെ മലയാളി നഴ്സുമാരുടേയും, കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സി.എം.എന്‍.എയുടെ (കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്) വാര്‍ഷിക ഡിന്നറും, റക്കഗ്നേഷന്‍ നൈറ്റും ഏപ്രില്‍ 23-നു മിസ്സിസാഗായിലെ നടരാജ് ബാങ്ക്വറ്റ് ഹാളില്‍ വച്ചു വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ട്രില്യന്‍ ഗിഫ്റ്റ് ഓഫ് ലൈഫ് നെറ്റ് വര്‍ക്കിന്റെ ഓര്‍ഗന്‍ ഡോണര്‍ ഇന്ഫര്മേഷനോടുകൂടി ആരംഭിച്ച പരിപാടിയില്‍ നഴ്സുമാരും, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി നാനൂറോളം പേര് പങ്കെടുത്തു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ റെക്കഗ്നേഷന്‍ നൈറ്റിന്റെ മാറ്റുകൂട്ടി. പങ്കെടുത്തവര്‍ക്കുവേണ്ടി വ്യത്യസ്ത ഗെയിമുകളും, കുട്ടികള്‍ക്കുവേണ്ടി നടത്തിയ ഫെയ്സ് പെയിന്റിംഗും എല്ലാവരും ആസ്വദിച്ചു.
കാനഡയില്‍ ആരോഗ്യമേഖലയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഫിലോമിന ജോസ്, ഏലിയാമ്മ രാജന്, മറിയാമ്മ വര്‍ഗീസ്, ലീല വര്‍ഗീസ്, അനിത ചക്കുങ്കല്‍, മറിയാമ്മ കുര്യന് എന്നീ നഴ്സുമാര്‍ ഹോണറബില്‍ ഫെഡറല്‍ മിനിസ്റ്റര്‍ ജോണ്‍ മക്കല്ലത്തില്‍ നിന്നും ലോംഗ് സര്‍വീസ് അവാര്‍ഡുകള്‍ സ്വീകരിച്ചതോടൊപ്പം വെരി റവ. പി.സി. സ്റ്റീഫന്‍ കോര്‍എപ്പിസ്കോപ്പ മെമ്മോറിയല്‍ ബെനിഫാക്ഷന്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന്റെ ഇമിഗ്രേഷന്‍ പി.ആര് പ്രോസസ് ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് സി.എം.എന്‍.എയുടെ ആഭിമുഖ്യത്തില്‍ തയാറാക്കിയ മെമ്മോറാണ്ടം മന്ത്രി ജോണ്‍ മക്കല്ലത്തിനു അസോസിയേഷന് ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ തൊട്ടിയാല്‍ ജോണി സമര്‍പ്പിച്ചു. തുടര്‍ന്ന് മന്ത്രി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് കാനഡയില്‍ പി.ആര് നേടുന്നതിനു ഏറ്റവും യോഗ്യതയുള്ളവരും ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനമുള്ളവരുമാണെന്നും ഈ ഗവണ്മെന്റിനു കഴിയാവുന്ന എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നും പറഞ്ഞു.
സി.എം.എന്‍.എ പ്രസിഡന്റ് അനു സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷീല ജോണ്‍ സ്വാഗതം ആശംസിക്കുകയും, എം.ജി ജോര്‍ജ് (വൈസ് പ്രസിഡന്റ് കമ്യൂണിക്കേഷന്‍സ് മാര്‍ക്കം യൂണിയന് വില്ല ലിബറല്‍ റൈഡിംഗ് അസോസിയേഷന്), റവ.ഫാ. ചെറിയാന് പൗലോസ് (വികാരി സെന്റ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ബ്രാംപ്ടണ്‍), ഫിലിപ്പ് വരിക്കാനിക്കല്‍ (ബാരിസ്റ്റര്‍ & സോളിസിറ്റര്‍), ജിജോ സ്റ്റീഫന്‍ (പി.ആര്.ഒ, സി.എം.എന്‍.എ) എന്നിവര്‍ സംസാരിച്ചു. സി.എം.എന്‍.എ ജോയിന്റ് സെക്രട്ടറി നന്ദി പറഞ്ഞു. അറിവും ആഹ്ലാദവും ഒരുപോലെ പങ്കിട്ട് സ്നേഹവിരുന്നോടെ ഈവര്‍ഷത്തെ ഡിന്നര്‍ ആന്‍ഡ് റെക്കഗ്നേഷന്‍ നൈറ്റിനു തിരശീല വീണു.
Comments