You are Here : Home / USA News

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സെക്രട്ടറിയായി റവ.ഡെന്നി ഫിലിപ്പ്

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Thursday, May 05, 2016 11:35 hrs UTC

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സെക്രട്ടറിയായി റവ.ഡെന്നി ഫിലിപ്പ് ചുമതലയേറ്റു. മെയ് ഒന്നു മുതല്‍ ഭദ്രാസന സെക്രട്ടറിയായ പ്രവര്‍ത്തനം ആരംഭിച്ച അച്ചന്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ സെക്രട്ടറിയായും ചുമതലകള്‍ നിര്‍വഹിക്കും. മുന്‍ സെക്രട്ടറി റവ.ബിനോയ്.ജെ. തോമസ് മുംബൈ കല്യാണ്‍ വെസ്റ്റ് മാര്‍ത്തോമ്മാ ഇടവക വികാരിയായി സ്ഥലം മാറിപ്പോയ ഒഴിവിലാണ് റവ.ഡെന്നി ഫിലിപ്പ് പുതിയ ഭദ്രാസന സെക്രട്ടറിയായി നിയമിതനായത്. റവ.ഡെന്നി ഫിലിപ്പ് ബോസ്റ്റണ്‍ കര്‍മ്മേല്‍ മാര്‍ത്തോമ്മാ ഇടവകയുടെയും, കണക്ടിക്കട്ട് മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്റെയും വികാരിയായി സേവനം അനുഷ്ഠിച്ചു വരികയാണ് ഭദ്രാസന സെക്രട്ടറിയായി സ്ഥാനം ലഭിക്കുന്നത്. പത്തനംതിട്ട കുംബളാംപൊയ്ക ശാലേം മാര്‍ത്തോമ്മാ ഇടവകാംഗമായ റവ.ഡെന്നി ഫിലിപ്പ് മാര്‍ത്തോമ്മാ സഭാ വികാരി ജനറാള്‍ വെരി.റവ.ഡോ.ഡി.ഫിലിപ്പ(റിട്ടയര്‍ഡ്)ന്റെ പുത്രനാണ്. 1999-ല്‍ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ച അച്ചന്‍ നെല്ലികുന്നം ഇമ്മാനുവേല്‍, വിളങ്ങര സെന്റ് തോമസ്, ശാലേം, ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് കൊച്ചു കോയിക്കല്‍, സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് കൊച്ചു കോയിക്കല്‍, കൊടുംമണ്‍ പാറ ബെഥേല്‍, പെണ്ണുക്കര സെന്റ് തോമസ്, അമലഗിരി സെന്റ് ജോണ്‍സ് എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൗണ്‍സിലിംഗിലും അധ്യാപനത്തിലും പ്രാഗത്ഭ്യം തെളിയിച്ച റവ.ഡെന്നി ഫിലിപ്പ് റാന്നി-നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ കൗണ്‍സില്‍ അംഗമായി സ്ഥാനം വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും, ദൈവശാസ്ത്രത്തിലും ബിരുദാനന്തര ബിരുദത്തിനുടമയായ റവ.ഡെന്നി ഫിലിപ്പ് സഭയുടെ വ്യത്യസ്ഥമായ കര്‍മ്മരംഗങ്ങളില്‍ പ്രതിഭ തെളിയിച്ച വ്യക്തിതത്തിനുടമയാണ്. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ അധ്യാപിക സുബി റേച്ചല്‍ മാത്യുവാണ് കൊച്ചമ്മ. മക്കള്‍: ആര്‍ദ്ര ആന്‍ ഡെന്നി, മൃദുല്‍ ഫിലിപ്പ് ഇടമല ഭദ്രാസന മീഡിയ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.