You are Here : Home / USA News

ഫൊക്കാന പ്രസിഡന്റ് ആയി സേവനമനുഷ്ഠിക്കുവാന്‍ എം.ബി.എന്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, May 06, 2016 11:40 hrs UTC

ന്യൂജേഴ്‌സി: ഫൊക്കാനക്ക് പുതിയ ദിശാബോധം നല്‍കാന്‍ കെട്ടുറപ്പുള്ള സംഘടനയാക്കാന്‍ എം.ബി.എന്‍. എത്തുന്നു. 2016-2018 കാലയളവില്‍ ഫൊക്കാന പ്രസിഡന്റ് ആയി സേവനമനുഷ്ഠിക്കുവാന്‍ സുഹൃത്തുക്കളുടെ എം.ബി.എന്‍ ആയ മാധവന്‍ ബി നായര്‍ അരയും തലയും മുറുക്കി രംഗത്ത്. ഫൊക്കാനയിലെ ഒരു പ്രമുഖ അംഗസംഘടനയായ മഞ്ച് അഭിമാനപുരസ്സരം മാധവന്‍ ബി. നായരെ എന്‍ഡോഴ്‌സ് ചെയ്യുന്നതായി പ്രസിഡന്റ് സജി മോന്‍ ആന്റണി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഷാജി വറുഗീസ് എന്നിവര്‍ അറിയിച്ചു. ഫൊക്കാനയുടെ ഭൂരിപക്ഷം വരുന്ന അംഗസംഘടനകളുമായി അഭിപ്രായ സമന്വയം ഉണ്ടാക്കിയ ശേഷമാണ് എന്‍ഡോഴ്‌സ്‌മെന്റെന്ന് ഇവര്‍ പറഞ്ഞു. ടൊറന്റോയില്‍ ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ വെച്ചാണ് ഡെലിഗേറ്റ്‌സ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. നിലവില്‍ ഫൊക്കാന നാഷ്ണല്‍ കമ്മിറ്റി അംഗമായ മാധവന്‍ ബി നായര്‍ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു. ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രമുഖ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനയായ നാമത്തിന്റെ സ്ഥാപകനും ഇപ്പോള്‍ ചെയര്‍മാനുമായ മാധവന്‍ ബി നായര്‍ ഇന്‍ഡോ അമേരിക്ക കള്‍ച്ചറല്‍ അസോസിയേഷന്റെ ട്രസ്റ്റി ബോര്‍ഡ് അംഗവുമാണ്. അമേരിക്കന്‍ മുഖ്യധാരാ പ്രസ്ഥാനമായ റോട്ടറി ക്ലബിന്റെ പ്രസിഡന്റായും, സ്വന്തമായി ഫിനാന്‍ഷ്യല്‍ സ്ഥാപനം ഉള്ള മാധവന്‍ ബി നായര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാര്‍ട്ടേഴ്‌സ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും ബിസിനസ് തന്ത്രജ്ഞനുമായ മാധവന്‍ ബി നായരെ തേടിയെത്തിയിട്ടുള്ള പുരസ്‌കാരങ്ങള്‍ നിരവധിയാണ്. മലയാള സംഘചേതയുടെ പ്രതീകമായ ഫൊക്കാന 1983-ല്‍ കൊളുത്തിയ സാംസ്‌കാരിക ദീപം അണയാതെ മുന്നോട്ട് കൊണ്ടു പോകുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന് മാധവന്‍ ബി നായര്‍ പറഞ്ഞു. ഈ പ്രസ്ഥാനത്തെ ഇതുവരെ നയിച്ചവരെ കൃതജ്ഞതാ പൂര്‍വ്വം സ്മരിക്കുന്നു. പുതുതലമുറയെ സംഘടനയിലേക്ക് കൊണ്ടു വരുവാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തും. സംഘടനകളെ തമ്മില്‍ കൂട്ടിയിണക്കി വിശ്വസാഹോദര്യം പ്രോത്സാഹിപ്പിക്കും. രണ്ട് വര്‍ഷത്തിലൊരിക്കലെ കണ്‍വന്‍ഷന്‍ കൂടാതെ, സമൂഹത്തിന് ഗുണകരമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കും. കഴിവ് പ്രകടിപ്പിക്കുന്നവരെയും, ബിസിനസ് താല്പര്യമുള്ളവരെയും പ്രോത്സാഹിപ്പിക്കും. പ്രസ്ഥാനം ഇതേ വരെ കണ്ടിട്ടില്ലാത്ത, ആഢ്യത്വവും പ്രൗഢിയും വിളിച്ചോതുന്ന ഒരു ന്യൂജേഴ്‌സി കണ്‍വന്‍ഷനായി കാത്തിരിക്കുക എന്നും മാധവന്‍ ബി നായര്‍ സൂചിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.