You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡി മെയ് 15-ന് ഞായറാഴ്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 06, 2016 11:43 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം (ജനറല്‍ബോഡി) മെയ് 15-നു ഞായറാഴ്ച 5 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഓഡിറ്റോറിയത്തില്‍ (834 E Rand Rd, Suit 13, Mount Prospect, IL 60056 ) കൂടുന്നതാണ്. പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി ബിജി സി. മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സംഘടനയില്‍ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 90 ദിവസമെങ്കിലും കഴിഞ്ഞ എല്ലാ അംഗങ്ങള്‍ക്കും ഈ യോഗത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.