You are Here : Home / USA News

ഇലക്ഷൻ പ്രചരണത്തിന് തിരികൊളുത്തി ബെന്നി വാച്ചാച്ചിറയും സംഘവും

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, May 10, 2016 02:49 hrs UTC

ന്യൂയോർക്ക്: : ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) മെട്രോ റീജിയന്റെ പിൻതുണയോടെ പ്രസിഡന്റ് സ്ഥാനാർത്ഥി ബെന്നി വാച്ചാച്ചിറയും സംഘവും തിരഞ്ഞെടുപ്പു പ്രചാരണത്തിന് തിരി കൊളുത്തി. ന്യൂയോർക്കിലെ ടേസ്റ് ഓഫ് കൊച്ചിൻ റസ്റ്റോറന്റിൽ വച്ചു നടന്ന കൂടിക്കാഴ്ച്ചയിൽ, മെട്രോ റീജിയണിലെ വിവിധ സംഘടനകളുടെ പ്രതിനിധീകരിച്ച് നേതാക്കൾ പങ്കെടുത്തു. ഫോമായുടെ മുൻ ജനറൽ സെക്രട്ടറി ജോൺ സി. വർഗീസ് (സലിം), നാഷണൽ കമ്മിറ്റി മെമ്പർമാരായ തോമസ് മാത്യൂ (യോങ്കേഴ്സ് അനിയൻ), ഷാജി മാത്യൂ എന്നിവരും പങ്കെടുത്തിരുന്നു. ഫോമായ്ക്ക് 8 അംഗസംഘടനകളാണ് ന്യൂയോർക്ക് മെട്രോ റീജിയണിൽ ഉള്ളത്. മലയാളി അസ്സോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലന്റ്, കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലന്റ്, ലോങ്ങ് ഐലന്റ് മലയാളി കൾച്ചറൽ അസോസിയേഷൻ, ലോങ്ങ് ഐലൻറ് മലയാളി അസ്സോസിയേഷൻ, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്, ദി കേരളാ സെന്റർ, കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, മലയാളി സമാജം ഓഫ് ന്യൂയോർക്ക് എന്നീ സംഘടനകളാണ്. ഫോമാ മെട്രോ റീജിയനെ പ്രതിനിധാനം ചെയ്യുന്നത്. ബെന്നി വാച്ചാച്ചിറയോടൊപ്പം, സെക്രട്ടറി സ്ഥാനാർത്ഥി ജിബി തോമസ്, ട്രഷറർ സ്ഥാനാർത്ഥി ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ലാലി കളപ്പുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി വിനോദ് കൊണ്ടൂർ, ജോയിന്റ് ട്രഷറാർ സ്ഥാനാർത്ഥി ഷിനു ജോസഫ് എന്നിവർ പങ്കെടുത്തു. 2018-ൽ ഷിക്കാഗോയിൽ വച്ചു കൺവൻഷൻ നടത്തുവാൻ ഫോമാ മെട്രോ റീജിയന്റെ പൂർണ്ണ പിൻതുണ ബെന്നി അഭ്യർത്ഥിച്ചു. ലോങ്ങ് ഐലൻറ് മലയാളി അസോസിയേഷനിൽ നിന്നും ബെഞ്ചമിൻ ജോർജ്, സാബു മാർക്കോസ്, ബാബു കുരിയാക്കോസ്, ജോർജ് തോമസ്, ജോർജ് കുട്ടി എന്നിവരും; മലയാളി സമാജം ഓഫ് ന്യൂയോർക്കിൽ നിന്നും ചാക്കോ കോയിക്കലേത്ത്, സജി എബ്രഹാം, ജയ്സൺ, ജോൺസൺ എന്നിവരും; കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയിൽ നിന്നും സജി മാത്യൂ, വർഗ്ഗീസ് ചുങ്കത്തിൽ, ഫിലിപ്പ് മഠത്തിൽ എന്നിവരും; ലോങ്ങ് ഐലന്റ് മലയാളി കൾച്ചറൽ അസ്സോസിയേഷനിൽ നിന്നും റജി മാർക്കോസ്, ബോബൻ തോട്ടം, തോമസ് ടി. ഉമ്മൻ, ജോസഫ് കളപ്പുരയ്ക്കൽ, മോഹൻ ചിറമണ്ണിൽ എന്നിവരും; കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിൽ നിന്നും കുഞ്ഞു മാലിയിൽ, ബേബി ജോസ്, സജി എബ്രഹാം, സക്കറിയാസ് കരുവേലിയിൽ, പ്രിൻസ് മാർക്കോസ്, റോയ്, അനിയൻ മൂലയിൽ, ജോസ് തെക്കേടം എന്നിവരും; മലയാളി സമാജം ഓഫ് സ്റ്റാറ്റൻ ഐലന്റിൽ നിന്നും മാണി ചാക്കോ എന്നീ നേതാക്കൾ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു പങ്കെടുത്തു തങ്ങളുടെ പിൻതുണയും അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളൽ കൂടിക്കാഴ്ച്ച സംഘടിപ്പിച്ച ലാലി കളപ്പുരയ്ക്കലിന് പരിപാടിയിൽ പങ്കെടുത്തവർ നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.