You are Here : Home / USA News

അഗ്‌നിയിൽ ജ്വലിപ്പിക്കാൻ 'മിഷൻ ഫയർ'

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, May 10, 2016 11:29 hrs UTC

; വേദിയാകാനൊരുങ്ങി ഒൻപത് നഗരങ്ങൾ

 

 

 ടെക്സാസ് : അനുഗ്രഹപൂമഴയായ് 'മിഷൻ ഫയർ' പെയ്തിറങ്ങാൻ ഇനി ദിനങ്ങൾമാത്രം. ലോകസുവിശേഷവത്ക്കരണത്തിൽ പങ്കാളികളാകാനും ആത്മീയ ഉണർവ് പ്രാപിക്കാനുമുള്ള സുവർണാവസരമായി ദൈവാത്മാവ് വെളിപ്പെടുത്തി നൽകിയ ശുശ്രൂഷയായ ശാലോം 'മിഷൻ ഫയർ' അമേരിക്കയിലും യു.കെയിലും ഓസ്‌ട്രേലിയയിലുമായി ഒൻപത് വേദികളിലാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ ഏഴ് വേദികളിലും യു.കെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഓരോ വേദികളിലുമാണ് 'മിഷൻ ഫയർ' അരങ്ങേറുക. ദൈവത്തിന്റെ സുവിശേഷം ലോകം മുഴുവനും എത്തുകയും അവിടുത്തെ സ്‌നേഹം അറിയാത്ത ജനഗണം അത് അനുഭവിക്കുകയും വേണം.

 

ഈ ലക്ഷ്യം പൂർത്തീകരിക്കാൻ ആത്മാക്കളെക്കുറിച്ച് ദാഹമുള്ളവരെല്ലാം ആത്മീയ ശക്തിയാലും വിശാലമായ സ്വപ്‌നങ്ങളാലും നിറയ്ക്കുക എന്ന ലക്ഷ്യവുമായാണ് 'മിഷൻ ഫയർ' ഒരുക്കുന്നത്. വ്യക്തിപരമായ ആത്മീയവളർച്ചയും ദൈവാനുഭവവും ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹപ്രദമായ ശുശ്രൂഷ യാണിത്. ലോകമെങ്ങുമുള്ള ശാലോം അഭ്യുദയകാംക്ഷികളുടെ മാസങ്ങളോളം നീണ്ട പ്രാർത്ഥനയാണ് ഈ ശുശ്രൂഷയുടെ അടിത്തറ. അതിനാൽതന്നെ, ഇതിൽ പങ്കെടുക്കുന്നവരുടെ വ്യക്തിജീവിതത്തിലും കുടുംബ ത്തിലും ദൈവം വലിയ അത്ഭുതങ്ങൾ ചെയ്യുമെന്നകാര്യം തീർച്ചയാണ്. ലോകപ്രസിദ്ധ സുവിശേഷ പ്രഘോഷകരുടെ നേതൃത്വത്തിലായിരിക്കും ശുശ്രൂഷകൾ. കൂടാതെ, യുവജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്.

 

'സെഹിയോൻ കെയ്‌റോസ് യൂത്ത് മിനിസ്ട്രി'യാണ് ഈ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുക. മോഡസ്റ്റോ (ജൂൺ 10-12) , സാൻ അന്റോണിയോ (ജൂൺ 16-19), ന്യൂയോർക്ക് (ജൂൺ 24-26), ലാസ് വേഗസ് (ജൂലൈ 2-4), ഡാളസ് (ജൂലൈ 8-10), ഫിലാഡൽഫിയ (ജൂലൈ 15-17), മയാമി (ജൂലൈ 21-24) എന്നീ നഗരങ്ങളിലാണ് അമേരിക്കയിൽ 'മിഷൻ ഫയർ' അരങ്ങേറുന്നത്. മിഡ്‌വെയ്ൽസിൽ മെയ് 28മുതൽ 30വരെയാണ് യു.കെയിലെ 'മിഷൻ ഫയർ'. ഓസ്‌ട്രേലിയയിൽ ഡിസംബർ എട്ടുമുതൽ 11വരെയാണ് 'മിഷൻ ഫയർ'. കുടുംബത്തോടൊപ്പവും വ്യക്തിപരമായും ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് shalomworld.org/missionfire എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ (215) 366 3031എന്ന ഫോൺ നമ്പർ വിളിക്കുകയോ ചെയ്യാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.