You are Here : Home / USA News

'സ്‌നേഹസംഗീതം' മെയ് 15 ഞായറാഴ്ച ന്യൂയോര്‍ക്കില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, May 10, 2016 11:36 hrs UTC

ന്യൂയോര്‍ക്ക്: ഗായകരായ എം.ജി.ശ്രീകുമാറും രഞ്ജിനി ജോസും ചേര്‍ന്ന് നയിക്കുന്ന 'സ്‌നേഹസംഗീതം' മെയ് 15 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കും. വൈകുന്നേരം 4 മണിക്ക് ഫ്‌ളോറല്‍ പാര്‍ക്കിലെ ഇര്‍വിന്‍ എം.ആള്‍ട്ട് മാന്‍ മിഡില്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തിലാണ് ഈ സംഗീത പരിപാടി. സംഗീതത്തിന്റെ വഴിയില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഏഞ്ചല്‍ മെലഡീസിന്റെ റെജി എന്ന ജോസഫ് പാപ്പനുള്ള ബഹുമതിയോടനുബന്ധിച്ചാണ് സ്‌നേഹസംഗീതം നടക്കുന്നത്. പള്ളി ഗായകസംഘം, സ്റ്റേജ് പ്രോഗ്രാം എന്നിവയൊക്കെയുമായി ബന്ധപ്പെട്ട് കേരളത്തിലും അമേരിക്കയിലുമായി ആയിരത്തിലേറെ വേദികള്‍ പിന്നിട്ട റെജി നൂറിലധികം ഗാനങ്ങള്‍ രചിക്കുകയും, സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. കീബോര്‍ഡ് ആര്‍ട്ടിസ്റ്റ്, സംഗീത അദ്ധ്യാപകന്‍, ഓര്‍ക്കസ്ട്രാ കണ്ടക്ടര്‍, സൗണ്ട് സിസ്റ്റം എഞ്ചിനീയറിംഗ് തുടങ്ങി സംഗീതത്തിന്റെ വ്യത്യസ്തങ്ങളായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷണ്‍ ഡോ.കെ.ജെ.യേശുദാസ്, സെസ്റ്റിയന്‍ ഗായകന്‍ ബിനോയി ചാക്കോ, ഭാവ ഗായകന്‍ കെസ്റ്റര്‍, മധു ബാലകൃഷ്ണന്‍, സ്റ്റീഫന്‍ ദേവസ്സി, സുധീഷ് കുമാര്‍, ദലീമ, കെ.പി.എ.സി. സുലോചന തുടങ്ങിയ പ്രശ്‌സ്ത സംഗീതജ്ഞര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.