You are Here : Home / USA News

കോട്ടയം അസോസിയേഷന് വിമന്‍സ് ഫോറം

Text Size  

Story Dated: Tuesday, May 10, 2016 11:46 hrs UTC

ഫിലഡല്‍ഫിയ: അക്ഷരനഗരിയില്‍ നിന്നും ചരിത്രസ്മരണകളുറങ്ങുന്ന സഹോദരീയ നഗരത്തിലേക്ക് കുടിയേറി പാര്‍ത്തവരുടെ നേതൃത്വത്തില്‍ ഒന്നരദശാബ്ദത്തിലധികമായി കേരളത്തിലും അമേരിക്കയിലുമായി നിസ്വാര്‍ത്ഥസേവനത്തിലൂടെയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് മറ്റു സംഘടനകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിച്ചു വരുന്ന കോട്ടയം അസോസിയേഷന് ഇദം പ്രഥമമായി വിമന്‍സ് ഫോറം രൂപീകരിച്ചു. സാമൂഹിക-സാംസ്‌കാരിക മേഖലകളിലുള്ള ഇതര സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്‍ വിമന്‍സ് ഫോറത്തിലൂടെ സാമൂഹിക മേഖലകളില്‍ സ്ത്രീകളുടെ പ്രവര്‍ത്തന മികവില്‍ കോട്ടയം അസോസിയേഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയും അതിലും ഉപരി സമൂഹത്തിലെ അശരണര്‍ക്കും ആലംബഹീനരുമായവരുടെ ഉന്നമനത്തിനായി നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലാണെന്നും പുതുതായി സാമൂഹിക പ്രതിബദ്ധതയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ വിമന്‍സ് ഫോറം പദ്ധതിയുണ്ടെന്നും എന്നാല്‍ എക്കാലത്തും ചാരിറ്റി പ്രവര്‍ത്തനങ്ങല്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്നത് വ്യാപാരസ്ഥാപനങ്ങളും, മഹത് വ്യക്തികളുമാണെന്നും അവരോരുത്തരോടുമുള്ള നന്ദിയും ഈയവസരത്തില്‍ അറിയിക്കുന്നതായും പറയുകയുണ്ടായി. ബീനാ കോശി( കോര്‍ഡിനേറ്റര്‍. വിമന്‍സ് ഫോറം), ലിസി ജോര്‍ജ്ജ്, ഷീല കൊട്ടാരത്തില്‍(കോ-കോഡിനേറ്റേഴ്‌സ്), സാറാ ഐപ്പ്(ചെയര്‍ പേഴ്‌സണ്‍), സുജാ സാബു, ജെസ്സി ജെയിംസ്(കോ-ചെയര്‍പേഴ്‌സണ്‍), കുഞ്ഞുഞ്ഞമ്മ ഏബ്രഹാം(ട്രഷറാര്‍), കുഞ്ഞുമോള്‍ രാജന്‍(ചാരിറ്റി), ഷൈനി ചാണ്ടി(പി.ആര്‍.ഓ.), മെര്‍ലിന്‍ സാബു, അജിത വര്‍ഗീസ്(പ്രോഗ്രാം), ഷീല ജോര്‍ജ്ജ്(കള്‍ച്ചറല്‍ പ്രോഗ്രാം), റാണി കുരുവളി(ആഡിറ്റര്‍), ഏലിയാമ്മ കുരിയാക്കോസ്, ആനി പാറക്കല്‍, എലിസബേത്ത് മാത്യു, ടിന്റു ലിജു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി 2016-17 ലേക്ക് നിലവില്‍ വരികയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.