You are Here : Home / USA News

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ വി. മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍

Text Size  

Story Dated: Thursday, May 12, 2016 12:35 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, പ്രധാന മാലാഖയായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ ഭക്തിപുരസരം ആചരിച്ചു. മെയ് 8 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ, എന്തുകൊണ്ടാണ് മിഖായേൽ മാലാഖയ്ക്ക് ഈ പേര് കിട്ടിയതെന്നും, അതിന്റെ അർത്ഥം ദൈവത്തിന് സമനായിട്ടാരുണ്ട് എന്നാണെന്നും, പഴയ നിയമത്തിലും, പുതിയ നിയമത്തിലും 2 പ്രാവശ്യവും വീതം മാലാഖായെ പരാമർശിക്കുന്നുണ്ടെന്നും, അതിന്റെ വിശദീകരണവും തന്നു.

 

 

മിഖായേൽ മാലാഖ ക്രിസ്താനികളുടെ മാത്രമല്ല യഹൂദരും, മുസ്ലീമുകളും ബഹുമാനിക്കുന്ന മാലാഖയാണെന്നും, മിഖായേൽ മാലാഖയെ സാത്താനുമായി യുദ്ധം ചെയ്യുന്നതിനും, ഇസ്രായേലിനേയും സഭയേയും സംരക്ഷിക്കുന്നതിനും, മരണസമയത്ത് പിശാചിൽ നിന്ന് മനുഷ്യരെ രക്ഷിക്കുന്നതിനും, ആത്മാക്കളെ നിത്യവിധിയിൽ ദൈവത്തിനുമുമ്പിൽ ഹാജരാക്കുന്നതിനും വേണ്ടിയാണ് ദൈവം നിയോഗിച്ചിരിക്കുന്നത് എന്നും ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ വിശദീകരിച്ചു.

 

ഈ മിഖായേൽ മാലാഖായോട് എന്തുകൊണ്ടാണ് നമ്മൾ രോഗസൌഖ്യം ലഭിക്കുന്നതിനും, പൈശാചിക ശക്തികളിൽ നിന്നും രക്ഷ നേടുന്നതിനുവേണ്ടിയും നമ്മൾ പ്രാർത്ഥിക്കുന്നതെന്നും ഓർമ്മപ്പെടുത്തി. ഈ കാലഘട്ടത്തിൽ പിശാചിന്റെ പരീക്ഷണം പ്രധാനമായി 3 തരത്തിലാണെന്നും, ഒന്നാമതായി ദൈവത്തെ അവഗണിച്ച് ഭൌതികസുഹങ്ങളിൽ മാത്രം ജീവിക്കുന്നത്, രണ്ടാമതായി ദൈവം എന്ന ഒരു ശക്തിയിൽ വിശ്വസിക്കുന്നുണ്ടെന്നും, സഭയെ എതിർത്ത് പള്ളിയിൽ പോകാതെ വല്ലപ്പോഴും ദൈവവുമായിട്ട് പ്രാർത്ഥിക്കാറുണ്ടെന്ന് പറഞ്ഞ് ജീവിക്കുക, മൂന്നാമതായി നല്ലവരായി ജീവിച്ചിട്ടും സഹനങ്ങൾ ഉണ്ടാകുമ്പോൾ ദൈവത്തെ തള്ളി പറയുന്നതുമാണെന്നും നിരവധി ഉദാഹരണങ്ങൾ നിരത്തി വിശദീകരിച്ചു. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തിയത് ചെമ്മാച്ചേൽ കുടുംബാംഗങ്ങളും, എബ്രാഹം & എത്സമ്മ പൂത്തുറയിലും അവരുടെ കുടുംബാംഗങ്ങളുമാണ്. ഈ തിരുന്നാൾ നടത്തുന്നതിന്, കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേൽ, ജോർജ്ജ് പുള്ളോർകുന്നേൽ, ഫിലിപ്പ് പുത്തെൻപുരയിൽ എന്നിവർ നേത്യുത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.