You are Here : Home / USA News

കേരള നിയമസഭ തിരഞ്ഞെടുപ്പിനു ഇനി 4 നാൾ; അമേരിക്കൻ മലയാളികൾക്കും ഇലക്ഷൻ ഫീവർ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, May 12, 2016 08:50 hrs UTC

ന്യൂയോർക്ക്: നേരോടെ നിരന്തരം നിർഭയം ലോക മലയാളികൾക്ക് മുന്നിൽ, ലോക വാർത്തയുമായി എത്തുന്ന ഏഷ്യാനെറ്റ് ന്യൂസിൽ, മെയ്‌ 13 വെള്ളിയാഴ്ച്ച വൈകിട്ട് 8 മണിക്ക് (ഈ.എസ്.ടി/ന്യൂയോർക്ക് സമയം) സംപ്രേഷണം ചെയ്യുന്ന അമേരിക്കൻ കാഴ്ച്ചകളിൽ, ന്യൂയോർക്കിൽ വച്ചു നടന്ന ഇലക്ഷൻ ചർച്ചയുടെ പ്രശക്ത ഭാഗങ്ങൾ പ്രക്ഷേപണം ചെയ്യുന്നു. 2016 മെയ് പതിനാറാം തീയതി നടക്കുന്ന കേരളാ നിയമസഭാ ഇലക്ഷന്റെ ചൂട്, കടലുകൾ താണ്ടി അമേരിക്കൻ ഐക്യനാടുകളിലും എത്തിയിരിക്കുകയാണ്. പ്രസ്തുത മീറ്റിംഗിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് അമേരിക്കയുടെ നാനാ ഭാഗത്തു നിന്നും മലയാളി നേതാക്കൾ പങ്കെടുത്തിരുന്നു. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ആണു പരിപാടികൾ സംഘടിപ്പിച്ചത്. വെസ്റ്റ് ചെസ്റ്റർ മലയാളി അസ്സോസിയേഷൻ ട്രസ്റ്റി ബോർഡ് അംഗവും, ഫോമായുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ജോൺ സി. വർഗ്ഗീസ് (സലീം) ആണ് ചർച്ച നിയന്ത്രിച്ചത്. ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് നേതാവും വെസ്റ്റ് ചെസ്റ്റർ മലയാളി അസ്സോസിയേഷൻ പ്രസിഡന്റുമായ ശ്രീകുമാർ ഉണ്ണിത്താൻ വികസന തുടർച്ചയ്ക്ക് കോൺഗ്രസ് തന്നെ തുടരണമെന്നും, അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണത്തിൽ നിന്നും കേരളത്തിന് മോചനം ആവശ്യമാണെന്നും, അതിനാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരണമെന്നു ടറാൻസൺ തോമസും, ഇടതു-വലതു ഭരണം കേരളത്തിന്റെ വളർച്ച മുരടിപ്പിച്ചെന്നും, ആയതിനാൽ എൻ. ഡി. എ അധികാരത്തിൽ വരണമെന്ന് തോമസ് കൂവള്ളൂരും അഭിപ്രായപ്പെട്ടു. വീണ്ടും തികച്ചും വിത്യസ്തങ്ങളായ അമേരിക്കൻ കാഴ്ച്ചകളുമായി ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകൾ ലോക മലയാളികളുടെ മുൻപിൽ അടുത്താഴ്ച്ചയും എത്തും. അമേരിക്കൻ കാഴ്ച്ചകളുടെ അവതാരകൻ ഡോ: കൃഷ്ണ കിഷോറായിരുന്നു. കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് 7324299529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.