You are Here : Home / USA News

ഫോക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ­ അപേക്ഷ ക്ഷണിക്കുന്നു

Text Size  

Story Dated: Friday, May 13, 2016 03:30 hrs UTC

പ്രവാസി മലയാള ചലച്ചിത്ര പ്രതിഭകള്‍ക്ക് ആവേശം ഏകി മൂന്നാമത് ഫോക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ .ജീവിത സന്ധാരണത്തിനായ് പ്രവസ ജീവിതം നയിക്കുമൊഴും മലയാളിയുടെ ഉള്ളില്‍ കെടാതെ കാത്തു സൂക്ഷിക്കുന്ന ചലച്ചിത്ര കൌതുകങ്ങള്‍ക്ക് വേദി ഒരുക്കുകയാണ് ഫോക്കാന ഫിലിം ഫെസ്‌റിവല്‍ എന്ന് ഫെസ്‌റിവല്‍ ചെയര്‍മാന്‍ ശബരിനാഥ് അറിയിച്ചു . കഴിഞ്ഞ വര്‍ഷങ്ങളിലെത് പോലെ തന്നെ പ്രധാനമായും മൂന്ന് അവാര്‍ഡുകള്‍ ആണ് ഇക്കുറിയും ഉണ്ടാവുക. മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം , മികച്ച സംവിധായകന്‍ ,എന്നീ തലങ്ങളില്‍ ഹൃസ്വ ചിത്രങ്ങള്‍ മത്സരിക്കും .കാഷ് അവാര്‍ഡും പ്രശംസ പത്രവും അടങ്ങുന്ന സമ്മാനങ്ങള്‍ ആണ് വിജയികളെ കാത്തിരിക്കുന്നത് .മലയാള ചലച്ചിത്ര മേഘല നവ തരംഗങ്ങള്‍ക്ക് വഴി മാറുന്ന ഈ അവസരത്തില്‍ , കഴിവുള്ള പുതിയ പ്രതിഭകള്‍ക്ക് വേദി ഒരുക്കേണ്ടത് ഫൊക്കാനയുടെ ദൗത്യമയ് കാണുന്നു എന്ന് ജനറല്‍ സെക്രട്ടറി ശ്രീ വിനോദ് കെയര്‍കെ അഭിപ്രായപ്പെട്ടു .

 

വളരെ സുത്യര്‍ഹമായ രീതിയില്‍ നടന്ന കഴിഞ്ഞ വര്ഷങ്ങളിലെ ഫൊക്കാന ഫിലിം ഫെസ്‌റിവലിലൂടെ തിരഞ്ഞെടുക്കപ്പെട്ട സൃഷ്ട്ടികള്‍, കേരള സര്‍ക്കാര്‍ അംഗീകാരത്തിലേക്ക് വരെ എത്തപ്പെടുകയുണ്ടായി .ഇതൊക്കെ വെളിവാക്കുന്നത് ,യഥാര്‍ത്ഥ കലാകാരന്മാരെ കണ്ടെത്താനുള്ള ഫൊക്കാനയുടെ നിസ്വാര്‍ഥ പരിശ്രമങ്ങള്‍ ആണെന്ന് പ്രസിഡന്റ്­ ശ്രീ ജോണ്‍ പി ജോണ്‍ അറിയിച്ചു .മലയാള സിനിമ രംഗത്തെ പ്രഗല്‍ഭരുടെ ഒരു ജൂറി ആയിരിക്കും ഇത്തവണയും ചിത്രങ്ങള്‍ വിലയിരുത്തുക എന്ന് ഫെസ്‌റിവല്‍ കമ്മിറ്റി അംഗങ്ങള്‍ ആയ കെ .കെ . ജോണ്‍സന്‍ , ഗണേഷ് നായര്‍ എന്നിവര്‍ വ്യക്തമാക്കി .നോര്‍ത്ത് അമേരിക്കന്‍ മലയാളിയുടെ കലാ സാംസ്കാരിക മുന്നേറ്റങ്ങളില്‍ എന്നും മുന്നില്‍ നിന്നു നയിക്കുന്നത് ഫോക്കാന ആണെന്ന് ഫോക്കാന ട്രസ്‌റ്ടി ബോര്‍ഡ്­ ചെയര്‍ ശ്രീ പോള്‍ കറുകപ്പള്ളില്‍ അഭിപ്രായപ്പെട്ടു .

 

രണ്ടു വര്ഷം കൂടുംബോള്‍ അണയുന്ന ഈ ചലച്ചിത്ര വിസ്മയത്തിനായ് മിഴി തുറക്കുകയാണ് കാനഡ എന്ന് ഫെസ്‌റിവല്‍ കാനഡ കോ ഓര്‍ഡിനറ്റൊര്‍ ശ്രീ ബിജു കാട്ടാത്തറ അറിയിച്ചു . ഫോക്കാന ഷോര്ട്ട് ഫിലിം ഫെസ്റ്റിവലിലെക്കു ഇതിനോടൊപ്പം ഉള്ള അപേക്ഷ ഫോം പൂരിപ്പിച്ചു സ്കാന്‍ ചെയ്തു ഇമെയിലില്‍ അയക്കുക .2014 ജനുവരിക്കു ശേഷമുള്ള സൃഷ്ട്ടികള്‍ മത്സരത്തിനായ് അയക്കാം .ചിത്രങ്ങള്‍ യു ട്യൂബ് ലിങ്ക് ആയോ, ഓണ്‍ലൈന്‍ ആയോ അയക്കാം . d v d / v c d എന്നിവ സ്വീകരിക്കുന്നതല്ല . അപേക്ഷ ഫോമും ചിത്രങ്ങളും fokanafilmfest@gmail.com എന്ന വിലാസത്തില്‍ 2016 ജൂണ്‍ 10 നു മുന്‍പായി ലഭിക്കേണ്ടത് ആണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.