You are Here : Home / USA News

കേരളാ ഡിബേറ്റ് ഫോറം ടെലിഡിബേറ്റില്‍ മൂന്നു മുന്നണികളും കൊമ്പു കോര്‍ത്തു

Text Size  

A. C. George

AGeorge5@aol.com

Story Dated: Friday, May 13, 2016 12:58 hrs UTC

ഹൂസ്റ്റണ്‍: കേരള അസംബ്ലി ഇലക്ഷന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കയില്‍ കേരളാ ഡിബേറ്റ് ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തില്‍ മെയ് 10നും 11നും വൈകുന്നേരങ്ങളില്‍ സംഘടിപ്പിച്ച ടെലിഡിബേറ്റില്‍ മൂന്നു മുന്നണികളും അതിശക്തമായി കൊമ്പു കോര്‍ത്തു. മുന്നണികളും അതിലെ ഘടക കക്ഷികളും തമ്മില്‍ ചൂടേറിയ വാഗ്വാദങ്ങളും പൊരിഞ്ഞ പോരാട്ടങ്ങളും കൊണ്ട് തിരഞ്ഞെടുപ്പ് സംവാദം മലയാളിയുടെ പ്രവാസ നാട്ടിലും ശ്രദ്ധേയമായി.

 

യുഡിഎഫിനു വേണ്ടി ജോയി ഇട്ടന്‍, ബേബി മണക്കുന്നേല്‍, ജീമോന്‍ റാന്നി, ജേക്കബ് വാഴക്കന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, സജി കരിമ്പന്നൂര്‍, ജോഷി കുരിശിങ്കല്‍, വര്‍ഗീസ് സക്കറിയ, വിപിന്‍ രാജ് തുടങ്ങിയവര്‍ വാദിച്ചപ്പോള്‍ എല്‍ഡിഎഫിനായി അരയും തലയും മുറുക്കി ജോണ്‍ കുന്നത്തറ, സണ്ണി വളളിക്കളം, സോളി കുമ്പിളുവേലി, അനിയന്‍ ജോര്‍ജ്, പീറ്റര്‍ കുളങ്ങര, ജോണ്‍ മാത്യു തുടങ്ങിയവര്‍ രംഗത്ത് വന്നു. തുടര്‍ന്ന് ഇരുമുന്നണികളേയും പ്രതിരോധിച്ചു കൊണ്ട് ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയെ അനുകൂലിച്ച് അതിശക്തമായി ജോര്‍ജ് പാടിയേടം, ഡോ. ജയശ്രീനിയര്‍, തോമസ് കോവല്ലൂര്‍, തോമസ് ഓലിയാംകുന്നേല്‍ തുടങ്ങിയവര്‍ രംഗത്തെത്തി.

 

 

പരസ്പരം മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പിലെ എല്ലാ വജ്രായുധങ്ങളും കൈയ്യിലെടുത്ത് ഡിബേറ്റ് ഗോദാ കൊഴുപ്പിച്ചു. അഴിമതി, വികസനം, മതതീവ്രവാദം, മദ്യ നിരോധനം, സ്ത്രീ സുരക്ഷ, സരിതയും സരിതോര്‍ജവും പ്രധാനമന്ത്രിയും സോമാലിയയും, മാലിന്യ ഭക്ഷണവും മാലിന്യ സംസ്‌കാരവും എല്ലാം ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തിരി കൊളുത്തിയെങ്കിലും അമേരിക്കന്‍ മലയാളിയുടെ സ്‌നേഹവും സൗഹാര്‍ദവും എങ്ങും നിഴലിച്ചു നിന്നു. കേരള ഡിബേറ്റ് ഫോറം യുഎസ് എയുടെ കോ ഓര്‍ഡിനേറ്ററായ എ. ബി. ജോര്‍ജ്, ഡിബേറ്റിലെ മോഡറേറ്ററായിരുന്നു.

 

അമേരിക്കന്‍ മലയാളി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ജോയിച്ചന്‍ പുതുക്കുളം, സനല്‍ ഗോപി, ജോര്‍ജ് മണ്ണിക്കരോട്ട്, തോമസ് ഫിലിപ്പ്, യു. എ. നസീര്‍ ത്രേസ്യാമ്മ തോമസ് നടാവളളി, അഡ്വ. രതീ ദേവി, ടി. എം. സാമുവല്‍, വര്‍ഗീസ് എബ്രഹാം, സിറിയക് സ്‌കറിയ, ഡോ. മാത്യു ജോയിസ്, ജോസഫ് പൊന്നോലി, മാത്യു നെല്ലിക്കുന്ന്, ജോസ് വര്‍ക്കി, മുരളി നായര്‍, മാത്തുളള നൈനാന്‍, പി. റ്റി. തോമസ്, എ. കെ. രഘുവരന്‍, തോമസ് കണ്ണന്താനം, പി. എസ്. ശങ്കര മേനോന്‍, എല്‍സമ്മ ജോസഫ് തുടങ്ങിയ പ്രമുഖര്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നായി ടെലികോണ്‍ഫറന്‍സ് ഡിബേറ്റില്‍ പങ്കെടുത്ത് വിവിധ മുന്നണികളെ പ്രതിനിധാനം ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും സ്വയം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. ധാരാളം ശ്രോതാക്കളും ടെലിഡിബേറ്റില്‍ പങ്കെടുത്തു.

 

കേരള ഡിബേറ്റ് ഫോറം യുഎസ്എ സംഘാടക സമിതിയില്‍ എ. സി. ജോര്‍ജ്, സണ്ണി വളളിക്കളം, സജി കരിമ്പന്നൂര്‍, തോമസ് കൂവളളൂര്‍, ടോം വിരിപ്പന്‍, റെജി ചെറിയാന്‍, മാത്യൂസ് ഇടപ്പാറ, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജിബി തോമസ് തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.