You are Here : Home / USA News

പ്രശസ്ത വോളിബോള്‍ പരിശീലകന്‍ എം ടി ശാമുവേല്‍ അമേരിക്ക സന്ദര്‍ശിയ്ക്കുന്നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, May 14, 2016 11:43 hrs UTC

ന്യൂയോര്‍ക്ക്: നിരവധി തവണ കേരള പുരുഷ-വനിതാ ടീമുകളുടെ പരിശീലകനായിരുന്ന പ്രശസ്ത വോളിബോള്‍ പരിശീലകന്‍  അമേരിക്ക സന്ദര്‍ശിയ്ക്കുന്നു. ഹൃസ്വസന്ദര്‍ശനത്തിനായി ഞായറാഴ്ച ലോസ് ആഞ്ചല്‍സില്‍ എത്തിച്ചേരുന്ന സാമുവലിന് കായിക പ്രേമികളുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്. മുന്‍പ് അനവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള സാമുവേലിന്റെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ലോസ് ആഞ്ചല്‍സിനെ കൂടാതെ ലാസ് വേഗാസ്, വാഷിംഗ്ടണ്‍ ഡി.സി, പെന്‍സില്‍വാനിയാ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളും സന്ദര്‍ശിയ്ക്കുന്നുണ്ട്.

 

ദീര്‍ഘകാലം കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിന്റെ വോളിബോള്‍ പരിശീലകനായിരുന്നു. ഒട്ടനവധി അഖിലേന്ത്യാ കിരീടങ്ങള്‍ നേടാന്‍ പോര്‍ട്ട് വോളി ടീമിനെ പരിശീലിപ്പിച്ച സാമുവേല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലും ഫെഡറേഷന്‍ കപ്പിലും പല തവണ കേരള പുരഷ-വനിതാ ടീമുകളുടെ പരിശീലകനായിരുന്നു. 2012 ല്‍ റായിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷന്മാര്‍ ജേതാക്കളായത് സാമുവേലിന്റെ പരിശീലക മികവിലായിരുന്നു. ഇന്‍ഡ്യന്‍ വോളിബോള്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ കമ്മറ്റിയംഗമായും ഇന്‍ഡ്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള സാമുവേല്‍ വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകൃത റഫറി കൂടിയാണ്. പോര്‍ട്ട്ട്രസ്റ്റ് ഉദ്യോഗസ്ഥയായ ഭാര്യ വല്‍സയും സാമുവേലിനോടൊപ്പം അമേരിക്ക സന്ദര്‍ശിയ്ക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.