You are Here : Home / USA News

ഏഷ്യനെറ്റ് അമേരിക്കൻ കാഴ്ച്ചകളിൽ ഇയാഴ്ച്ച നാമം എക്സലൻസ് അവാർഡ് നൈറ്റ്.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, May 15, 2016 11:02 hrs UTC

ന്യൂയോർക്ക്: ലോക മലയാളികളുടെ പ്രിയപ്പെട്ട വാർത്താ ചാനലായ ഏഷ്യാനെറ്റ്‌ ന്യൂസിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി/ന്യൂയോർക്ക്) സംപ്രേഷണം ചെയ്യുന്ന അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച, പ്രമുഖ പ്രവാസി സംഘടനയായ നാമത്തിന്റെ എക്‌സലന്‍സ് അവാര്‍ഡ്‌ നൈറ്റ്‌ ആണു പ്രക്ഷേപണം ചെയ്യുന്നത്. ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട്സ്‌ പാലസില്‍ മാര്‍ച്ച്‌ 19 വൈകുന്നേരം സംഘടിപ്പിച്ച വിപുലവും വര്‍ണ്ണാഭവുമായ ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടനാ നേതാക്കളും, സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. മലയാളികളെയും ഉത്തരേന്ത്യന്‍ സമൂഹത്തെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട്, വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭരെ നാമം എക്സലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്ന ചടങ്ങിന്റെ പ്രത്യേക ഭാഗങ്ങളും സംപ്രേഷണം ചെയ്യും. ഈ വർഷത്തെ അവാർഡുകൾ ലഭിച്ചവരുടെ കൂട്ടത്തിൽ, ഏഷ്യാനെറ്റ്‌ യൂ എസ് എ യുടെ ചീഫ് എക്സിക്യുട്ടീവ് എഡിറ്ററും, അവതാരകനുമായ ഡോ: കൃഷ്ണ കിഷോറും ഉണ്ട്. വിത്യസ്തങ്ങളായ അമേരിക്കാൻ വിഷേഷങ്ങളിമായി അമേരിക്കൻ കാഴ്ച്ചകൾ വീണ്ടും ലോകമലയളികളുടെ മുന്നിൽ എത്തും. കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് 7324299529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.