You are Here : Home / USA News

ഫോമാ 56 ചീട്ട് കളി: ഒന്നാം സമ്മാനം 1000 ഡോളർ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, May 16, 2016 01:43 hrs UTC

മയാമി: ഫ്ലോറിഡയിലെ മയാമിയിൽ വച്ചു നടത്തപ്പെടുന്ന ഫോമായുടെ അഞ്ചാമത് അന്താരാഷ്ട്ര കൺവഷനോടനുബന്ധിച്ചു ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ വച്ചു നടത്തപ്പെടുന്ന 56, 28 ചീട്ടുകളിയിൽ ഒന്നാം സമ്മാനമായി 1000 ഡോളർ നൽകുവാൻ തീരുമാനിച്ചു.ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) പ്രസിഡന്റ് ആനന്ദൻ നിരവേലാണ് ഈ കാര്യം അറിയിച്ചത്. 56 ചീട്ട് കളിയുടെ രാജാക്കന്മാരിൽ ഒരാളായ ഡിട്രോയിറ്റിൽ നിന്നുള്ള മാത്യൂസ് ചെരുവിലാണ് ഈ പ്രാവിശ്യം ചീട്ട് കളികളുടെ കോ ഓർഡിനേറ്റർ. 56 അന്താരാഷ്ട്ര കളിയുടെ അതേ നിയമാവലി തന്നെയായിരിക്കും ഫോമാ കൺവൻഷനിലുമെന്ന് മാത്യൂസ് ചെരുവിൽ പറഞ്ഞു. വിവിധ റീജിയണിൽ നിന്നുമായി ചീട്ടുകളി പ്രേമികൾ ഇപ്പോൾ തന്നെ രജിസ്‌ട്രേഷൻ ചെയ്തു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. രണ്ടാം സമ്മാനം 500 ഡോളറും, മൂന്നാം സമ്മാനം 250 ഡോളറുമാണ് സമ്മാനത്തുക. വള്ളംകളി, മിസ്. ഫോമാ, നാടകോത്സവം, മലയാളി മങ്ക, യൂത്ത് ഫെസ്റ്റിവൽ തുടങ്ങിയ വിവിധ മത്സരങ്ങളും, വിജയ് യേശുദാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങി വിവിധ പരിപാടികളാണ് സംഘാടകർ അസൂത്രണം ചെയ്തിരിക്കുന്നത്. മയാമി ബീച്ചിലുള്ള പ്രകൃതി രമണീയമായ ഡ്യൂവില്ല് റിസോർട്ടിൽ വച്ചു നടക്കുന്ന കൺവൻഷന്റെ രജിസ്ട്രേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൺവൻഷന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സന്ദർശിക്കുക www.fomaa2016.com ചീട്ടു കളിയുടെ വിവരങ്ങൾക്ക്: മാത്യൂസ് ചെരുവിൽ 586 206 6164.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.