You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബില്‍ഡിംഗ് ബോര്‍ഡ് രൂപീകരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 17, 2016 03:20 hrs UTC

ജിമ്മി കണിയാലി

ഷിക്കാഗോ: കഴിഞ്ഞ ദിവസം മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന പ്രഥമ ജനറല്‍ബോഡി യോഗം, സ്ഥാപനത്തിന് ആവശ്യമായ ടാക്‌സ് എക്‌സംപ്ഷന്‍ നേടിയെടുക്കുന്നതിനായി ഒരു ബില്‍ഡിംഗ് ബോര്‍ഡ് രൂപീകരിച്ചു. മലയാളി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം ജയചന്ദ്രന്‍, വര്‍ഗീസ് ജോണ്‍, ഫിലോമിനാ ഫിലിപ്പ്, ജോസഫ് നെല്ലുവേലില്‍ എന്നിവരാണ് ബില്‍ഡിംഗ് ബോര്‍ഡ് അംഗങ്ങള്‍. ഇവരുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും, എത്രയും വേഗം സ്ഥാപനത്തെ "കെട്ടിട നികുതി'യില്‍ നിന്നും, "വില്‍പ്പന നികുതി'യില്‍ നിന്നും ഒഴിവാക്കിയെടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

 

പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇനിയുള്ള അസോസിയേഷന്റെ അറിയിപ്പുകള്‍ തപാല്‍വഴി അയയ്‌ക്കേണ്ടതില്ലെന്നും സംഘടനയുടെ വെബ്‌സൈറ്റായ chicagomalayaleeassociation.org-യിലും ഇമെയില്‍ വഴിയും, മറ്റ് സോഷ്യല്‍ മീഡിയയിലും വാര്‍ത്താ മാധ്യമങ്ങളിലൂടെയും അംഗങ്ങളെ അറിയിക്കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായും മറ്റുമുള്ള കാര്യങ്ങള്‍ക്ക് ആവശ്യമായ ഭരണഘടനാ ഭേദഗതികള്‍ യോഗം അംഗീകരിച്ചു. തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിവിധ കമ്മിറ്റികളെ യോഗം തെരഞ്ഞെടുത്തു.

 

സെക്രട്ടറി ബിജി സി. മാണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ കൃതജ്ഞത പറഞ്ഞു. ജസ്സി റിന്‍സി, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ജോണിക്കുട്ടി പിള്ളവീട്ടില്‍ജൂബി വള്ളിക്കളം, രഞ്ജന്‍ ഏബ്രഹാം, സ്റ്റാന്‍ലി കളരിക്കമുറിയില്‍, സണ്ണി വള്ളിക്കളം, തൊമ്മന്‍ പൂഴിക്കുന്നേല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സീനിയേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സിറ്റിസണ്‍ഷിപ്പ് ഇന്റര്‍വ്യൂ ട്രെയിനിംഗ്, ഇംഗ്ലീഷ് പരിശീലനം, കംപ്യൂട്ടര്‍ പരിശീലനം തുടങ്ങിയവ ആരംഭിക്കാനുള്ള താത്പര്യം ജോസഫ് നെല്ലുവേലില്‍ അറിയിച്ചു.ജിമ്മി കണിയാലി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.