You are Here : Home / USA News

ഫൊക്കാന സാഹിത്യ സമ്മേളനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 17, 2016 03:25 hrs UTC

ജോണ്‍ ഇളമത

ഫൊക്കാന സാഹിത്യ സമ്മേളനം തിയ്യതി: ജൂലൈ 2/ 2016

സ്ഥലം: ഹില്‍ട്ടണ്‍, 8000 വാര്‍ഡന്‍ ആവന്യൂ, ഒന്‍ടാറിയോ, കാനഡ സാഹിത്യ തല്‍പ്പരരെ, പതിനേഴാമതു ഫൊക്കാന വേദി ഒരുക്കുന്ന അക്ഷര മാമാങ്കത്തിലേക്ക്, ഭാഷാ സ്‌­നേഹികളായ ഏവര്‍ക്കും സ്വാഗതം. ഒരു കുടിയേറ്റ ഭാഷാ­സംസ്­ക്കാരത്തിന്റെ പുത്തന്‍ ദൃശ്യങ്ങള്‍ ഈ സാഹിത്യ സമ്മേളനത്തിന് മാറ്റ് കൂട്ടുന്നു. ഭാഷയും, സംസ്­ക്കാരവും പരസ്പര പൂരിതമായിരിക്കെ അമേരിക്കന്‍ മലയാളികള്‍ക്ക് ഭാഷയോടും, സംസ്­ക്കാരത്തോടുമുള്ള കൂറും ആദരവും ഈ സാഹിത്യ സമ്മേളനത്തിലൂടെ ഇതള്‍ വിരിയട്ടെ! ഇതുവരെ ഇവിടുത്തെ സാഹിത്യ സമ്മേളങ്ങളില്‍ മുഴങ്ങി കേള്‍ക്കാത്ത വിഷയങ്ങളാണ് ഈ സാഹിത്യ ചര്‍ച്ചാസമ്മേളനത്തിന്റെ പ്രത്യേകത. ഇവിടുത്തെ എഴുത്തുകാര്‍ക്കും, അവരുടെ പ്രമേയങ്ങള്‍ക്കും, സൃഷ്ടികള്‍ക്കും മുന്‍തൂക്കം നല്‍കത്തക്ക സാഹിത്യ സംവാദനങ്ങള്‍, മലയാള ശ്രേഷ്ഠഭാഷയെ സ്‌­നേഹിക്കുന്ന ഏവര്‍ക്കും ഇവിടെ കേള്‍ക്കാനാകും. പ്രശസ്ത കവി ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉത്ഘാടനം ചെയ്യുന്ന സാഹിത്യ സമ്മേളനത്തില്‍ അമേരിക്കയിലേയും, കാനഡയിലേയും പ്രശസ്ത എഴുത്തുകാര്‍ പങ്കെടുക്കുന്നു.

 

കവി സമ്മേളനത്തില്‍ കാവ്യാലാപനം, കാവ്യ ദര്‍ശനത്തെപ്പറ്റി ലഘു പ്രഭാഷണങ്ങള്‍, സംവാദനങ്ങള്‍ എന്നിവ നടക്കുന്നു. കഥാ/നോവല്‍ സാഹിത്യത്തിന്റെ കാല്പ്പനികതകളിലേക്ക് കൈപിടിച്ചു കൊണ്ടു പോകാന്‍ നാട്ടില്‍ നിന്ന് ശ്രീ.സതീഷ് ബാബു പയ്യന്നൂരും, വടക്കേ അമേരിക്കയിലെ പ്രശസ്തരും അണിനിരക്കുന്നു. ചിരി അരങ്ങോടു കൂടി അവസാനിക്കുന്ന സാഹിത്യ സമ്മേളനം വിഭവസമൃദ്ധമായ സാഹിത്യസദ്യ ഭാഷാ പ്രേമികളായ സദസ്യര്‍ക്ക് ഒരുക്കുമെന്ന് പ്രത്യാശിക്കാം. സാഹിത്യ സമ്മേളന ഒരുക്കങ്ങളുടെ പുതിയ രൂപരേഖ: 930­11.30: സാഹിത്യ സമ്മേളനം ഉത്ഘാടനം, ആമുഖ പ്രഭാഷണം: ശ്രീ.ബാലചന്ദ്രന്‍ ചൂള്ളിക്കാട് തുടര്‍ന്ന് കവി സമ്മേളനം: മോഡറേറ്റര്‍ സ്രീ.ദിവാകരന്‍ നമ്പൂതിരി: സ്വാഗത പ്രഭാഷണം. കോര്‍ഡിനേറ്റേഴ്‌­സ്: ഡോ.നന്ദുകുമാര്‍ ചാണയില്‍: ലഘു പ്രഭാഷണം പ്രൊഫ.കോശി തലക്കല്‍: ലഘു പ്രഭാഷണം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍: ശ്രീ.സുരേഷ് നെല്ലിക്കോട്, കെ.കെ.ജോണ്‍സണ്‍, അബ്ദുള്‍ പുന്നയൂര്‍കുളം. തുടര്‍ന്ന് കവി അരങ്ങ് 11.30 വരെ കാവ്യവാസനയും, കാവ്യാലാപന ശബ്ദസൗകുമാര്യവും ഉള്ള ഏവര്‍ക്കും സ്വാഗതം. സ്വന്തം കവിതകളോ, പ്രശസ്ത കവികളുടെയോ കവിതകളാകാം.

 

സ്വന്തം കവിതകള്‍ കാവ്യാത്മകവും ഇരുപതു വരികള്‍ക്കുള്ളില്‍ ഒതുങ്ങുന്നതും നന്ന്. 12.30­14. കഥാലോകം: ആമുഖ പ്രഭാഷണം: ശ്രീ സതീഷ് ബാബു പയ്യന്നൂര്‍ മോഡറേറ്റര്‍: ശ്രീമതി നിര്‍മല തോമസ് സ്വാഗത പ്രഭാഷണം കോര്‍ഡിനേറ്റേഴ്‌­സ്: ശ്രീ.മുരളീ നായര്‍: ലഘു പ്രഭാഷണം ഡോക്ടര്‍ പി.സി.നായര്‍: ലഘു പ്രഭാഷണം കഥാപാരായണം. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍: ശ്രീ.ജയശങ്കര്‍ പിള്ള, അബ്ദുള്‍ പുന്നയൂര്‍ക്കളം, ശ്രീമതി ഷീല ഡാനിയല്‍, ലൗലി ശങ്കര്‍. 14­15.30: നോവല്‍ സാഹിത്യം: മോഡറേറ്റര്‍: ജോണ്‍ ഇളമത: സ്വാഗത പ്രഭാഷണം കോഡിനേഴ്‌­സ്: ശ്രീ. അശോകന്‍ വെങ്ങാശ്ശേരി: ലഘു പ്രഭാഷണം ഡോ.ടിം മാത്യു, റോച്ചസ്റ്റര്‍: ലഘു പ്രഭാഷണം. ശ്രീമതി നീനാ പനക്കല്‍: ലഘു പ്രഭാഷണം ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍: ഡോ.പി.സി.നായര്‍, ശ്രീ. മുരളി.ജെ.നായര്‍, ശ്രീമതി നീനാ പനക്കല്‍, നിര്‍മ്മല തോമസ്. പുസ്തക പ്രകാശനവും, ഫൊക്കാന സാഹിത്യ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകളും നിര്‍വ്വഹിക്കുന്നത് ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്, സതീഷ് ബാബു പയ്യന്നൂര്‍. 15.30­16.30: ചിരി അരങ്ങ്: മോഡറേറ്റര്‍ അലക്‌­സ് ഏബ്രഹാം, റെന്നി തോമസ്. പങ്കെടുക്കുന്നവര്‍: ജോയി ഉടുമ്പന്നൂര്‍, സാബു, സജി, തുടങ്ങിയവര്‍.

 

ചിരി അരങ്ങില്‍ ആര്‍ക്കും പങ്കു ചേരാവുന്നതാണ്. സ്വദസിദ്ധമായി നര്‍മ്മം ഉള്ളിലുള്ളവരും അത് പറഞ്ഞു പ്രതിഫലിപ്പിക്കാന്‍ പ്രതിഭയുള്ളവര്‍ക്കും ചിരി സദസിലേക്ക് സ്വാഗതം. അശ്ലീലമെന്ന് പുറമെ തോന്നാതിരിക്കുന്ന നല്ല ഫലിതങ്ങള്‍ സദസ്സില്‍ കാഴ്ചവെക്കാനാകുന്ന ഏവര്‍ക്കും സ്വാഗതം!! ഫൊക്കാന സാഹിത്യ സമ്മേളന കമ്മിറ്റിക്കു വേണ്ടി, ജോണ്‍ ഇളമത, നമ്പര്‍ 905 848 0698

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.